കൊമ്പെട് കുഴലെട് kombedu kuzhaledu malayalam lyrics

 

ഗാനം :കൊമ്പെട് കുഴലെട്

ചിത്രം : താണ്ഡവം 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ……………………. 

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

തുടിതുടിയിളകണ് വെള്ളം

ഇനി തിരകളിലുണരണം ഉള്ളം

കൈലാസം ഇനി കൈലാസം

ഈ വർണ്ണലോകമൊരു കൈലാസം

തുടികളേ.. ലൈല ലൈല ലൈ 

തിരകളേ ലൈല ലൈല ലൈ

തുടികളേ വെൺതിരകളേ

പൊൻ ഉടവാൾമുനയാൽ ഉലകിൽ 

നിറയണൊരിന്ദ്രമേഘവർഷം

ഹേയ് താളമേളഘോഷം..

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ

പലതുള്ളിയില്‍ മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം

തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ

പലതുള്ളിയില്‍ മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം

മണിമേഘക്കുടമിന്നമൃതമൃതായിരമൊഴിയുന്നേ

നിറമാരിക്കാവടി തകൃതകൃതമൃതു പൊഴിയ്ക്കുന്നേ

കുളിരാംകുളിരില്‍ തെളിനീര്‍ക്കനവില്‍

ഒരു മംഗളമദ്ദളതകിലടി തുടരവേ

അലകളിലിലകളില്‍ അരുണിമതഴുകിയ പുലരിയില്‍

അലിയുമൊരിരുരുളലയകലേ..

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്

ഹൊയ് 

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

പൊന്നില്‍ത്തിളങ്ങി മിന്നിക്കുണുങ്ങി

കന്നിക്കിനാക്കള്‍ പാടി

ഒരു രാക്കിളിവീണയില്‍ ആ കിളിപാടി കോൽകളിവട്ടം

പൊന്നില്‍ത്തിളങ്ങി മിന്നിക്കുണുങ്ങി

കന്നിക്കിനാക്കള്‍ പാടി

ഒരു രാക്കിളിവീണയില്‍ ആ കിളിപാടി കോൽകളിവട്ടം

ആക്കാണും മലയുടെ മേലേ മഴവില്‍‍ പൂപ്പന്തല്‍

ഈക്കാണും കരയുടെ അഴകില്‍ മുത്തണിമുത്താട്ടം

അടവോടടവില്‍ തിരുവാള്‍മുനയില്‍

ഹരി തജണു ത ധിമി ധിമിലകളിളകി

പടനിലമിടയണ പടവുകള്‍ കയറിയും

ഇടയിടെ അടിതട തടവിയും ഉയരേ

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്..

ഹൊയ് 

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

തുടിതുടിയിളകണ് വെള്ളം

ഇനി തിരകളിലുണരണം ഉള്ളം

കൈലാസം ഇനി കൈലാസം

ഈ വർണ്ണലോകമൊരു കൈലാസം

തുടികളേ.. ലൈല ലൈല ലൈ 

തിരകളേ ലൈല ലൈല ലൈ

തുടികളേ വെൺതിരകളേ

പൊൻ ഉടവാൾമുനയാൽ ഉലകിൽ 

നിറയണൊരിന്ദ്രമേഘവർഷം

ഈ താളമേളഘോഷം..

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ

കൊമ്പെട് കുഴലെട് മാളോരേ

ഇനി തണ്ടെട് തടയെട് മേലോരേ 

Leave a Comment