മോഹസ്വരൂപിണീ mohaswaroopini malayalam lyrics

 
ഗാനം : മോഹസ്വരൂപിണീ

ചിത്രം : പകൽപ്പൂരം

രചന : എസ് രമേശൻ നായർ

ആലാപനം : കെ എസ് ചിത്ര

മോഹസ്വരൂപിണീ പാടുകയായ് മൃദു ശ്രീപദമാടുകയായ്

മിഴിയിൽ മദന ലഹരി നിറയുമിവളൊരു

വിരഹിണി നിശയുടെ മടിയിലെ അഴകിവൾ

സാമ വേദ സാരമതീ പ്രേമസുധാമയിയായ്

കളഭ മുകിലു കവിത പൊഴിയുമിരവുകൾ

കനിവൊടു തഴുകിയ സുരഭില ലതയിവൾ

മോഹസ്വരൂപിണീ പാടുകയായ്

ഓരോ കടലലയിലുമിവളുടെ ദാഹം

സിരകളിൽ നുരയിടുമനുനിമിഷം

പ്രിയനവനരുളിടും അനുപമ രതിരസം

അറിയണമിനിയൊരു രാഗം

കാറ്റായ് വരുമവനുടെ വഴികളിൽ

ഒരു പിടി മലരുകൾ ചൊരിയണമതിനൊരു

തരളിതലതയുടെ രാഗാനന്ദം വിടരുകയായ്

പാല പൂത്തു പനിനീരു പെയ്തു കുളിരാടി

നിൽക്കുമനുരാഗ രാവുകളെ ഓർമ്മ കൊണ്ടു പൊതിയാൻ

എനിക്കുമൊരു മയിൽചിറകു വിരിച്ചു

മുകിലൊളിച്ചതെങ്ങോ…..

വിളിച്ചാൽ അലിയുമൊരു മനസ്സോ

എനിക്കായ് തെളിയുമൊരു വിളക്കോ

തനിച്ചു വന്നടുത്തിരുന്നുയിരിന്റെ കിളിക്കുഞ്ഞിൻ മണിചുണ്ടിൽ

ഒരു മുത്തം മറന്നുവെച്ചകന്നുവെന്നോ 

കണ്ണിൽ താരമോ പെണ്ണിൻ ദാഹമോ

തമ്മിൽ കാണുമോ പൊന്നിൽ മൂടുമോ 

ഒന്നായ് തീരുമോ പറയൂ……… 

ഈ അനുപമലഹരിയിൽ അടിമുടി പുളകിതയായ്

ഞാൻ ഇനി അലിയണമവനുടെ കരതലമലിവൊടു

തഴുകണമൊരു കുളിരായ്

(ജതി)

Leave a Comment