കാമിനി രൂപിണീ kaamini roopini malayalam lyrics ഗാനം :കാമിനി രൂപിണീ

ചിത്രം : അനുഗ്രഹീതൻ ആന്റണി

രചന : മനു മഞ്ജിത്ത്

ആലാപനം :കെ എസ് ഹരിശങ്കർ

കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലാവതി

പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ 

എന്തോ തേടിപ്പോകുന്നെന്തേ

ഉള്ളം താനെ പാടുന്നെന്തേ 

മെല്ലെ മെല്ലെ മൂളുന്നെന്തേ

മൃദുലമമാധരവും മധുകണം കരുതിയോ 

ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും

മണിമുകിലു വരയണ മാരിവിൽ 

നിറം പകരും നിനവുകളിൽ

മഴവിരലു തഴുകിയ വീണയിൽ ഉണരുമീണം നീ….

മുല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ

ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ

മറഞ്ഞു നിന്നീ നിഴലിലതിരിലായ് മൊഴിയാലെ നിന്നെ അറിയവേ

പറഞ്ഞതെല്ലാം നിലവിൻ ലിപികളാലുയിരിന്റെ താളിൽ എഴുതി ഞാൻ

മിന്നാമിന്നിക്കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ

കരളിൽ ഒഴുകുമൊരരുവിയലയുടെ കുളിരു നീയല്ലേ…

മുല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ

ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ

കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലാവതി  

കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലാവതി ആ ആ 

കാമിനിLeave a Reply

Your email address will not be published. Required fields are marked *