ഗാനം : ബൗ ബൗ ഗാനം
ചിത്രം : അനുഗ്രഹീതൻ ആന്റണി
രചന : മനു മഞ്ജിത്ത്
ആലാപനം :കൗശിക് മേനോൻ,അനന്യ നായർ
ചാഞ്ചക്കം ചായുമ്പോൾ
നെഞ്ചോരം കൊഞ്ചാമോ
കുന്നോളം കിന്നാരം ചൊല്ലാമോ
പാലൂട്ടി താരാട്ടാം വാലാട്ടി ചേരാമോ
അന്നേരം ചിങ്കാരം കൂടാല്ലോ
നിന്നെ പൊതിഞ്ഞിടാം തൂമഞ്ഞു തൂകീടവേ
മെയ്യിൻ ചൂടേകിടാം രാവിൻ നിലവിലായ്
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗ
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗബൗ
എന്നും സ്നേഹത്തോടീ
കൈ മാടി വിളിക്കുമ്പോൾ
മുന്നിൽ വന്നെത്തുന്നു വൈകാതെ
കൺകളടച്ചാലും ഉള്ളാലെ ഉറങ്ങാതെ
കാവൽ നിൽക്കുന്നെന്നും തന്നാലേ
നിന്നോടൊപ്പമെന്നും കുറുമ്പിനാൽ തുളുമ്പീടാം
പയ്യെപയ്യെ ഓരോ കുസൃതികൾ പണിതീടാം
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗബൗ
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗബൗ
നാളെയുമീ വഴികളിൽ ചൂഴുന്നോരിരുളിലും
ചുവടുകളിടറിയാൽ
കൈകൾ തമ്മിൽ കോർത്തു നമ്മൾ
പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ
നാളെയുമീ വഴികളിൽ ചൂഴുന്നോരിരുളിലും
ചുവടുകളിടറിയാൽ
കൈകൾ തമ്മിൽ കോർത്തു നമ്മൾ
പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ
വാ വാ എൻ വാവേ വാ വാ വാ വാ വാ
കൂടേ നീ വാവേ വാ വാ വാ വാ വാ
വാ വാ എൻ വാവേ വാ വാ വാ വാ വാ
കൂടേ നീ വാവേ വാ വാ വാ വാ വാ