നിനവേ വാ ninave vaa malayalam lyrics

 


ഗാനം : നിനവേ വാ

ചിത്രം : ഖോ-ഖോ

രചന : വിനായക് ശശികുമാർ

ആലാപനം : അമൃത ജയകുമാർ

നിനവേ വാ…. നിലവേ വാ.. 

ഇരുളാകവേ ഒളിയേകിടാൻ അരികേ വാ 

നിനവേ വാ…. നിലവേ വാ.. 

വഴി നീളെയെൻ തുണയായി നീ തിരികെ വാ 

മിഴിനീരിളം കണ്ണിൽ ഒരു മൂടലായ് എന്നിൽ 

കനിവേകിടാൻ നീ വരൂ മെല്ലെ 

ഗതകാലമെൻ നെഞ്ചിൽ മഴമേഘമായ് എന്നും 

തിരിനാളമായ് പോരുമോ കൂടെ 

നിനവേ വാ…. നിലവേ വാ.. 

ഇരുളാകവേ ഒളിയേകിടാൻ അരികേ വാ

നിനവേ വാ…. നിലവേ വാ.. 

വഴി നീളെയെൻ തുണയായി നീ തിരികെ വാ

പോയിടാനേറെ വഴി ദൂരമെൻ നേരെ 

വാർതെന്നലേ പോരുമോ കൂടെ 

ഉയരാനായ് വളരാനായ് കനവായിരം 

ഉണരുന്നീ നെഞ്ചിൽ തഴുകാൻ വാ……

നിനവേ വാ…. നിലവേ വാ.. 

ഇരുളാകവേ ഒളിയേകിടാൻ അരികേ വാ

നിനവേ വാ…. നിലവേ വാ.. 

വഴി നീളെയെൻ തുണയായി നീ തിരികെ വാ

Leave a Comment