ഗാനം : വരിക വരിക
ചിത്രം : ലൂസിഫർ
രചന: അംശി നാരായണപിള്ള
ആലാപനം : മുരളി ഗോപി
വരിക വരിക സഹജരേ
സഹന സമര സമയമായ്
വരിക വരിക സഹജരേ
സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടയ്ക്കു പോക നാം
വരിക വരിക സഹജരേ സഹജരേ
വരിക വരിക സഹജരേ സഹജരേ
ബ്രിട്ടനെ വിരട്ടുവിൻ
ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ
വരിക വരിക സഹജരേ സഹജരേ
വരിക വരിക സഹജരേ സഹജരേ
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
പുത്രപൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
പുത്രപൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചലിക്ക നാം ഗരുഢതുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ
ധീരരേ..ധീരരേ…ധീരരേ…ധീരരേ
എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം
എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം
തത്രചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
തത്രചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരിച്ചിരിച്ചു മാറുകാട്ടി നിൽക്കണം
ധീരരേ…….ധീരരേ………
ഓ……..ഓ…..ഓ……….ഓ……..
ശക്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ
ശക്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ
രക്തമുള്ള നാൾ വരെ നമുക്ക് യുദ്ധമാടണം
രക്തമുള്ള നാൾ വരെ നമുക്ക് യുദ്ധമാടണം
തത്ര തോക്ക് കുന്തം മീട്ടി ഒന്നുമില്ലയെങ്കിലും
ശത്രു തോറ്റു മണ്ടിടുന്ന എത്രയെത്രയത്ഭുതം
ധീരരേ…….ധീരരേ………ഓ