ആകാശമായവളേ aakaasamaayavale malayalam lyrics

 


ഗാനം : ആകാശമായവളേ

ചിത്രം : വെള്ളം

രചന : നിധീഷ് നടേരി

ആലാപനം : ഷഹബാസ് അമൻ


ഉം……………………….ഉം……………..

ആകാശമായവളേ… അകലെപ്പറന്നവളേ…

ചിറകായിരുന്നല്ലോ നീ

അറിയാതെ പോയന്നു ഞാൻ

നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് 

തോരാത്ത രാമഴയിൽ..

ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്

ഞാനോ ശൂന്യമായി..

ഉം….. ഉം…… ഉം……. ഉം

ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്

ഉള്ളം പിണഞ്ഞു പോയി..

ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം

തീരാ നോവുമായി..

ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം

നീയാം തീരമേറാൻ..

ഉം…….ഉം.. ഉം.. ഉം 

കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്

നിനവോ നീ മാത്രമായ്..

അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്

വാനം വിമൂകമായി..

ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്

നീയോ രാക്കനവോ..

ഉം……ഉം…….ഉം……ഉം..

ആകാശമായവളേ… അകലെപ്പറന്നവളേ…

ചിറകായിരുന്നല്ലോ നീ..

അറിയാതെ പോയന്നു ഞാൻ

നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് 

തോരാത്ത രാമഴയിൽ..

ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്

ഞാനോ ശൂന്യമായി..

ഉം….. ഉം…… ഉം……. ഉം

ഉം….. ഉം…… 

ഉം….. ഉം…… 

Leave a Comment

”
GO