ഗാനം : ചൊക ചൊകന്നൊരു
ചിത്രം : വെള്ളം
രചന : നിധീഷ് നടേരി
ആലാപനം : ഭദ്ര രാജിൻ
ഏ… ചൊക ചൊകന്നൊരു സൂരിയൻ
മലയൊത്തിരി കേറി
അകലത്തൊരു മേട്ടിൽ കേറാൻ പോണേ…
വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ
തളരാത്തൊരു നടയായി വെക്കം പോണേ…
ഏ.. ചൊക ചൊകന്നൊരു സൂരിയൻ
മലയൊത്തിരി കേറി
അകലത്തൊരു മേട്ടിൽ കേറാൻ പോണേ…
വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ
തളരാത്തൊരു നടയായി വെക്കം പോണേ..
ഓയ് ഓയ് ഓയ്
കരിമേഘക്കാടും കൊലകൊമ്പൻ കാറ്റും
വക വയ്ക്കാതമ്പോ വഴി താണ്ടുന്നേ…………
നുര ചിതറണ കടലോ പിന്നോട്ട് വിളിക്കുന്നേ
മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ……………..
മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ……..