ഒരുകുറി കണ്ടു oru kuri kandu malayalam lyrics

 


ഗാനം : ഒരുകുറി കണ്ടു

ചിത്രം : വെള്ളം

രചന : ബി കെ ഹരിനാരായണൻ

ആലാപനം : വിശ്വനാഥൻ

ഒരുകുറി കണ്ടു നാം പിരിയുന്ന നേരം നിൻ

മിഴികളിലെൻ മനം മറന്നു വെച്ചു

തിരികേ വന്നെടുക്കുവാൻ നോക്കിയപ്പോൾ നീയോ 

ഇമയുടെ വാതിലും പൂട്ടി വെച്ചു 

നിൻറെ പടിയരികിൽ ഞാനോ കാത്തുനിന്നു

ഇരുളൊന്നു വെളുത്തില്ലേ ഇമചിമ്മി തുറന്നില്ലേ

ഇനിയെന്തേ താമസം പളുങ്കു പെണ്ണേ

മനസ്സിൻ്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ

മറന്നവയൊക്കെ ഞാനോർത്തെടുക്കും

നിൻ മുഖമല്ലാതെ മറ്റുള്ളതെല്ലാമെന്നിൽ

വെള്ളത്തിൽ വരച്ച വരപോൽ മാഞ്ഞു പോയി

പലവട്ടം തിരഞ്ഞില്ലേ ഇമവെട്ടി കുടഞ്ഞില്ലേ

എവിടെൻ്റെ മാനസം പറയു പെണ്ണേ

മിഴിക്കായലോളത്തിൽ മഷിക്കട്ടപോലയ്യോ

തിരിച്ചിങ്ങു കിട്ടാതെ വീണലിഞ്ഞോ

എന്തിനി ചെയ്യാനോ നീയെന്ന ചിന്തക്കുള്ളിൽ

ജീവിതം മുഴുവനും ഞാനിരിക്കാം

ഒരുകുറി കണ്ടു നാം പിരിയുന്ന നേരം നിൻ

മിഴികളിലെൻ മനം മറന്നു വെച്ചു

തിരികേ വന്നെടുക്കുവാൻ നോക്കിയപ്പോൾ നീയോ 

ഇമയുടെ വാതിലും പൂട്ടി വെച്ചു 

നിൻറെ പടിയരികിൽ ഞാനോ കാത്തുനിന്നു

Leave a Comment