ചിങ്കാരിയാം പൂങ്കുയിലും chinkaariyaam poonkuyilum malayalam lyrics

 


ഗാനം : ചിങ്കാരിയാം പൂങ്കുയിലും

ചിത്രം : ലോനപ്പന്റെ മാമ്മോദീസ

രചന : ബി കെ ഹരിനാരായണൻ

ആലാപനം : അൽഫോൺസ് ജോസഫ്,ബേബി നിയ ചാർളി

വട്ടം വട്ടം നാരങ്ങ ചെത്തി ചെത്തി തിന്നുമ്പോൾ 

എന്താ സീതേ മിണ്ടാത്തെ വൺ ടു ത്രീ ഫോർ 

ഉം ഉം ഉം…ഉം ഉം ഉം ഉം ഉം ഉം

ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും

ഹഹാഹ 

പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു

അവരൊന്നിച്ചേ കേറി വെറുതെ എന്തെന്തോ പാടി

ഞൊടിയിലയ്യയ്യോ വിമാനം പോലെ

ഊഞ്ഞാലങ്ങുയരുകയായി.. തന്നന്നനന്ന 

ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും

പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു

തകതകതക താക തക്ക 

ഉംഹും ഉംഹും ഉംഹും ഉംഹും 

പവിഴമേഘങ്ങളോരോന്നിലായ്

ചിറകു വീശുന്ന മാലാഖമാർ

ഒന്നാ മുയലിൻ നേർ ചെവിയിൽ

വിരൽ തൊട്ടപ്പോഴോ ഞെട്ടിപ്പോയേ 

മിന്നണ ഇരുകാതും അഴകായ്

ചെറുനക്ഷത്രങ്ങളായ് മാറി….

മുയിലിൻ കട്ടിക്കരിമെയ്യാകെ

കനകമിന്നല് പോലായേ 

പതിയെ വെച്ചടി വെച്ചടി മുന്നോട്ട് മുന്നോട്ട്

പൊന്നൂഞ്ഞാലാടിപ്പോയി..

ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും

പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു

ഉയരെ ആകാശക്കോലായയിൽ

നിലാവു ചൂടുന്ന പൂന്തിങ്കളേ

ആരും അറിയാതെ മുയലോ

ഇരുകൈയ്യും നീട്ടി കൊട്ടിലാക്കി

വിണ്ണിലെ നിറസൂര്യൻ മുയലിൻ

ചെല്ലപ്പാട്ടും കേട്ട് കൂടെപ്പോന്നേ

കറങ്ങി ചുറ്റിച്ചുറ്റി ഊഞ്ഞാല്

ഇറങ്ങി മണ്ണില് വന്നല്ലോ..

ഉദയ സൂര്യനും ചന്ദ്രനും പള്ള്യാലിൻ 

താഴത്തെ ഭൂമിക്കോ സ്വന്തമായി

ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും

പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു

അവരൊന്നിച്ചേ കേറി വെറുതെ എന്തെന്തോ പാടി

ഞൊടിയിലയ്യയ്യോ വിമാനം പോലെ

ഊഞ്ഞാലങ്ങുയരുകയായേ…

ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും

പള്ള്യാലിലെ പൂവരശിൽ പോന്നോണ്ടൊരൂയലിട്ടു ഹേയ് 

Leave a Comment