ഗാനം : മഞ്ഞു പുതച്ചൊരു
ചിത്രം : ലോനപ്പന്റെ മാമ്മോദീസ
രചന : ലിയോ തദേവൂസ്
ആലാപനം : അൽഫോൺസ് ജോസഫ്,ടെസ്സ ചാവറ
ഇരുളിൽ വിളക്കായ് പാരിൽ രക്ഷയായ്
ദാവീദിൻ പുത്രൻ ജനിച്ചൊരാ രാവിൽ….
സന്മനസ്സുള്ളോർക്ക് ശാന്തിയായ്….
മഞ്ഞു പുതച്ചൊരു പാതിരാരാവിൽ
നെഞ്ചിൽ വെന്മഴ പെയ്തല്ലോ
കാലികളന്തിയുറങ്ങിയ വീട്ടിൽ
കാലങ്ങൾ കാത്തിരുന്നൂ
ഹലലൂയാ
മഞ്ഞു പുതച്ചൊരു പാതിരാരാവിൽ
നെഞ്ചിൽ വെന്മഴ പെയ്തല്ലോ
കാലികളന്തിയുറങ്ങിയ വീട്ടിൽ
കാലങ്ങൾ കാത്തിരുന്നു…
ഹലലൂയാ
ഉണ്ണിയേശു ലോകനാഥൻ
ജാതനായ് ഏറ്റം താഴ്മയായ്
മണ്ണും വിണ്ണും ഒപ്പം നിന്നെ പാടിപ്പുകഴ്ത്തും
ഹലലൂയാ….ഹലലൂയാ…..
ഹലലൂയാ…..
ഹാലേലൂയാ….ഹാലേലൂയാ
ഓ ഹാലേലൂയാ ഹാലേലൂയാ
മൂന്നു രാജാക്കൾ ലോകമെങ്ങും
കീർത്തി പരത്തീ
ആട്ടിടയനാനന്ദത്താൽ പാടീ…
താരകങ്ങൾ കൺകൾ ചിമ്മി
ആരാധിച്ചപ്പോൾ
സർവ്വസൃഷ്ടി ആമോദത്താൽ പാടീ…
ദൈവം നമ്മോടു കൂടെ അന്നും ഇന്നും…
അന്തരംഗം ആനന്ദത്താൽ
പാടിപ്പുകഴ്ത്തീടുമങ്ങയേ
മഞ്ഞു പുതച്ചൊരു പാതിരാരാവിൽ
നെഞ്ചിൽ വെന്മഴ പെയ്തല്ലോ
കാലികളന്തിയുറങ്ങിയ വീട്ടിൽ
കാലങ്ങൾ കാത്തിരുന്നു…
ഹലലൂയാ
മഞ്ഞു പുതച്ചൊരു പാതിരാരാവിൽ
നെഞ്ചിൽ വെന്മഴ പെയ്തല്ലോ
കാലികളന്തിയുറങ്ങിയ വീട്ടിൽ
കാലങ്ങൾ കാത്തിരുന്നു…
ഹലേലൂയാ