സാഗരനീലിമകൾ saagaraneelimakal malayalam lyrics



 



ഗാനം : സാഗരനീലിമകൾ

ചിത്രം : വെള്ളം

രചന : ബി കെ ഹരിനാരായണൻ

ആലാപനം : സുനിൽ മത്തായി

സാഗരനീലിമകൾ തൂമിഴികളേതോ 

സാഗരനീലിമകൾ ചൂടവേ……

മായികചാരുതകൾ പൂംചൊടികളേതോ

മായികചാരുതകൾ തൂകവേ…..

എന്താനന്ദം….. സംഗീതം….. ഉന്മാദം….. രാവിന്നാകേ

മാനത്തേ….. വെൺമേഘം….. താളത്തിൽ….. നൃത്തം വച്ചേ

ഊറിയൂറിവരുമുള്ളിലാകെയൊരു ജീവരാഗലഹരി

ഹേ ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ

ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ

ചുണ്ടിൽ മരന്ദഭാജനമേറ്റും പൂവ്.. ചെമ്പൂവ്…

ചുണ്ടിൽ തരാത്ത ചുംബനമോലും വണ്ട്.. കാർവണ്ട്…



ചിതാകാശമതിൽ ഒരേപോലെ വരും രാഗം..അനുരാഗം…

കിനാവിന്നു ചിറകിതാവുന്നു ശലഭങ്ങൾ..ഇനി നിങ്ങൾ..

അന്തിക്കാറ്റിൻ തോളിലൊന്നിച്ചേറാം കാതിനിമ്പം തോന്നും പാട്ടുമായ് 

ഊറിയൂറിവരുമുള്ളിലാകെയൊരു ജീവരാഗലഹരി

ഹേ ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ

ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ

സാഗരനീലിമകൾ തൂമിഴികളേതോ 

സാഗരനീലിമകൾ ചൂടവേ……

മായികചാരുതകൾ പൂംചൊടികളേതോ

മായികചാരുതകൾ തൂകവേ,……

എന്താനന്ദം…… സംഗീതം…… ഉന്മാദം…… രാവിന്നാകേ

മാനത്തേ…… വെൺമേഘം…… താളത്തിൽ….. നൃത്തം വച്ചേ..

ഊറിയൂറിവരുമുള്ളിലാകെയൊരു ജീവരാഗലഹരി

ഹേ ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ

ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ

ഹേ ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ

ജുഗുലുഗുലേരേ ജുഗുലേരേരേ ജുഗുലുഗുലേരേരേ



Leave a Reply

Your email address will not be published. Required fields are marked *