കൂടുവിട്ടു പാറും kooduvittu paarum malayalam lyrics

 

ഗാനം : കൂടുവിട്ടു പാറും

ചിത്രം : ജൂൺ

രചന : വിനായക് ശശികുമാർ

ആലാപനം : ബിന്ദു അനിരുദ്ധൻ

കൂടുവിട്ടു പാറും തേൻ കിളീ..      

കൂട്ടുതേടിയെങ്ങോ പോയി നീ..

മേലേ മേലേ മായാ മേഘം പോലെ 

തോന്നും പോലെ പാറാം…

ആരും കാണാ ആകാശക്കൊമ്പത്തേറാൻ 

തോരാ പാട്ടും പാടാം… 

  

കൂടുവിട്ടു പാറും തേൻ കിളീ..   

   

കൂട്ടുതേടിയെങ്ങോ പോയി നീ..

കൂടുവിട്ടു പാറും ആരു നീ…  

    

കൂട്ടുതേടി താനേ പോയി നീ..

അതിരില്ലാ ലോകം കാൺകയോ..

അളവില്ലാ ദൂരം താണ്ടിയോ..

പതിവെല്ലാം മാറും കാലമോ..

പലവർണ്ണം നിന്നിൽ പെയ്തുവോ…

Leave a Comment