വാനം ചായും vaanam chaayum malayalam lyrics

 

ഗാനം : വാനം ചായും

ചിത്രം : അനാർക്കലി

രചന : രാജീവ് ഗോവിന്ദ്

ആലാപനം : കെ എസ് ഹരിശങ്കർ

വാനം ചായും തീരം താരാട്ടും….. 

കാലം മൂളും താരം കാതോർക്കും…..

അലപോലവൾ എന്നിൽ… 

വല നെയ്തൊരു സ്വപ്നം…..

മിഴിമൂടുമീ നേരം… 

ഇരുൾ വീശുമീ നേരം…

മായുമോ…മാറുമോ… കാനൽ കാർമേഘം…

വാനം ചായും തീരം താരാട്ടും…. 

കാലം മൂളും താരം കാതോർക്കും…

രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ… 

ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ…

നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ.. 

നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ…

വിളി കേൾക്കുമെങ്കിൽ…പൊന്നേ… 

ഇനിയെത് ദ്വീപിൻ..കോണിൽ…

ഒരുപോലെ നമ്മൾ ചേർന്നു പാടും… 

ആ…………………..

വാനം ചായും തീരം താരാട്ടും…. 

കാലം മൂളും താരം കാതോർക്കും…

ആളിയാളും സൂര്യതാപം മേയും കരയിൽ…

കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ…

നീറിനീറുമോർമ്മ വീണ്ടും ഏറെ നിറയും…

ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ…

തിര കേണു ചൊല്ലീ… മെല്ലെ…

ഇനിയെതു ജന്മം…എങ്ങോ…

ഒരുപോലെ നമ്മൾ…ചേർന്നു പാടും…

ആ……………………………..

വാനം ചായും തീരം താരാട്ടും…. 

കാലം മൂളും താരം കാതോർക്കും…

Leave a Comment