ആരുണ്ടിനിയാരുണ്ട് aarundiniyaarund malayalam lyrics ഗാനം : ആരുണ്ടിനിയാരുണ്ട്

ചിത്രം : പുലിവാൽ കല്യാണം

രചന : കൈതപ്രം

ആലാപനം : അഫ്സൽ,വിജയ് യേശുദാസ്,കോറസ് 

ആരുണ്ടിനിയാരുണ്ട് ആരുണ്ടിനിയാരുണ്ട് 

പൊന്നൂഞ്ഞാൽ കെട്ടാനായിന്നാരുണ്ട്

പൊന്നൂഞ്ഞാൽ പടിമേലേ വേളിപ്പെണ്ണേറുമ്പോൾ

ആലോലം താലാട്ടാനായിന്നാളുണ്ടേ

ജും തനനനന ജും ന ജും ന നന 

ജും തനനന ജും ന ജും ന നന 

ധും തനനനന ധൂം ന ധൂം ന നന 

ധും തനനനന ധൂം ന ന 

തൊട്ടു തൊട്ടു നിൽക്കാൻ കൂട്ടിനു ഞാനില്ലേ

മുത്തിനു മുത്തല്ലേ എൻ കണ്മണീ 

തൊട്ടു തൊട്ടു നിൽക്കാൻ കൂട്ടിനു ഞാനില്ലേ

മുത്തിനു മുത്തല്ലേ എൻ കണ്മണീ

കന്നിപ്പെണ്ണേ.. കുറുമ്പിപ്പെണ്ണേ.. നിന്നെ കെട്ടാനിന്നാൾ വരും…..

കൊഞ്ചും കുറുകുഴലുകളവിടെ

തഞ്ചും തുടി തകിലുകളവിടെ

കൊട്ടണം പട കൂട്ടണം പൂമാരനെ എതിരേൽക്കാൻ

ചുറ്റും തിരു തോരണമെവിടെ 

ചിറ്റാൽ തളിരാടകളെവിടെ

എത്തണം ഇനി എത്തണം

പൊടി പൂരം തിരു തകൃതി

വാടാമല്ലിക്കൊമ്പത്ത് ഊഞ്ഞാലാടും പുള്ളല്ലേ…

നീയെൻ വീടിൻ ഐശ്വര്യത്തിൻ പുള്ളോർക്കുടമല്ലേ 

ഹേയ് വാടാമല്ലിക്കൊമ്പത്ത് ഊഞ്ഞാലാടും പുള്ളല്ലേ…

നീയെൻ വീടിൻ ഐശ്വര്യത്തിൻ പുള്ളോർക്കുടമല്ലേ 

ഓമലാളേ പൊന്നോമലാളേ… 

നാണിച്ചോടണതെന്തിനു നീയീ വേളയിൽനാളെ നീയന്നാൺ വീട്ടിലെങ്ങോ

കെട്ടിനുള്ളിൽ കൂട്ടിനിരിക്കും പെൺകൊടി

നിനക്കല്ലേ വെള്ളിത്തിങ്കൾ ചിരിപ്പൂക്കൾ വാരിത്തൂകി

മേഘമാലയായ് തുള്ളിമാരിയായ് 

മഞ്ഞുതുള്ളിയായ് ഇതുവഴി ഉണരെടീ

പെണ്ണേ… കുറുമ്പിപ്പെണ്ണേ നിന്നെ കെട്ടാനിന്നാൾ വരും…

ആരുണ്ടിനിയാരുണ്ട് ആരുണ്ടിനിയാരുണ്ട് 

പൊന്നൂഞ്ഞാൽ കെട്ടാനായിങ്ങാരുണ്ട്

പൊന്നൂഞ്ഞാൽ പടിമേലേ വേളിപ്പെണ്ണേറുമ്പോൾ

ആലോലം താലാട്ടാനായി ആളുണ്ടേ

പള്ളിത്തേരിൽ വന്നെത്തും വേളിപ്പയ്യനെയണിയിക്കാൻ 

താമരയല്ലിപ്പൂക്കളിറുത്തോ പൂവാലിക്കാറ്റേ ഹോയ് 

ഈ പള്ളിത്തേരിൽ വന്നെത്തും വേളിപ്പയ്യനെയണിയിക്കാൻ 

താമരയല്ലിപ്പൂക്കളിറുത്തോ പൂവാലിക്കാറ്റേ ഹോയ് 

ആനയിക്കാൻ ഏഴാന വേണം 

അമ്പിളിക്കുളീർ ചെമ്പകപൂക്കൾ തൂവണം

ആളും കോളും അണിവൈരക്കല്ലും

ആലവട്ടവും ഓലക്കുടയും കാണണം

കിഴക്കേച്ചാൽ ആവണിമുറ്റം 

വിരിപ്പേകാൻ മണിയറവട്ടം മാരന് രൂഹം നന്മയേറുവാൻ

പുലരി പോലെയെൻ മിഴി നിറയണമിനി 

പെണ്ണേ കുറുമ്പിപ്പെണ്ണേ നിന്നെ കെട്ടാനിന്നാൾ വരും…..

ആരുണ്ടിനിയാരുണ്ട് ആരുണ്ടിനിയാരുണ്ട് 

പൊന്നൂഞ്ഞാൽ കെട്ടാനായിങ്ങാരുണ്ട്

പൊന്നൂഞ്ഞാൽ പടിമേലേ വേളിപ്പെണ്ണേറുമ്പോൾ

ആലോലം താലാട്ടാനായി ആളുണ്ടേ

കൊഞ്ചും കുറുകുഴലുകളവിടെ

തഞ്ചും തുടി തകിലുകളവിടെ

കൊട്ടണം പട കൂട്ടണം പൂച്ചെക്കനെ എതിരേൽക്കാൻ

ചുറ്റും തിരു തോരണമെവിടെ

ചിറ്റാൽ തളിരാടകളെവിടെ

എത്തണം ഇനി എത്തണം

പൊടി പൂരം തിരു തകൃതി….Leave a Reply

Your email address will not be published. Required fields are marked *