പൂവല്ലിക്കാവിൽ poovallikkaavil malayalam lyrics

 

ഗാനം : പൂവല്ലിക്കാവിൽ

ചിത്രം : പുലിവാൽ കല്യാണം

രചന : കൈതപ്രം

ആലാപനം : കെ ജെ യേശുദാസ്


ഓ…ഓ…ഓ….ഓ.. 

ഓ……….

പൂവല്ലിക്കാവിൽ പൂജാമല്ലിച്ചോട്ടിൽ

ആയിരം നാളായ് നിന്നെ 

കരളുരുകീ തേടുന്നൂ ഞാൻ

ഏറെ ദൂരെ അങ്ങേകയായ് നീ 

ഞാനിങ്ങു കേഴുന്നു വേഴാമ്പൽ പോലെ

ഓർമ്മകളായ് മായുന്നു നീ

പൂവല്ലിക്കാവിൽ പൂജാമല്ലിച്ചോട്ടിൽ

ആയിരം നാളായ് നിന്നെ 

കരളുരുകീ തേടുന്നൂ ഞാൻ

അന്നാദ്യമായ് നീ മിഴി കൊണ്ട് മൊഴിഞ്ഞോ-

രനുരാഗ കഥയോർമ്മയില്ലേ 

അന്നാദ്യമായ് നീ മിഴി കൊണ്ട് മൊഴിഞ്ഞോര-

രനുരാഗ കഥയോർമ്മയില്ലേ 

ഒരു മാത്ര പോലും പിരിയില്ലയെന്നെൻ

മറുവാക്കു നിനക്കോർമ്മയില്ലേ

നീ….. ഇന്നെവിടെ..  എങ്ങാണു നീയെങ്കിലും

ഓ നിൻ നിഴലായ് അണയുന്നു ഞാൻ

പൂവല്ലിക്കാവിൽ പൂജാമല്ലിച്ചോട്ടിൽ

ആയിരം നാളായ് നിന്നെ 

കരളുരുകീ തേടുന്നൂ ഞാൻ

കനവിന്റെ മഴവിൽ മണിത്തോണിയിൽ നാം

മറുതീരം കടന്നേറിയില്ലേ

കനവിന്റെ മഴവിൽ മണിത്തോണിയിൽ നാം

മറുതീരം കടന്നേറിയില്ലേ

മിണ്ടാതെ നീയെൻ വിരൽത്തുമ്പിൽ നിന്നും

വഴി മാറി എങ്ങോട്ടു പോയി 

നീ… തേങ്ങുകയോ… കേൾക്കാതെ അറിയുന്നു ഞാൻ..

ഓ.. രാമഴയായ് ഇടറും സ്വരം

പൂവല്ലിക്കാവിൽ പൂജാമല്ലിച്ചോട്ടിൽ

ആയിരം നാളായ് നിന്നെ 

കരളുരുകീ തേടുന്നൂ ഞാൻ

ഏറെ ദൂരെ അങ്ങേകയായ് നീ 

ഞാനിങ്ങു കേഴുന്നു വേഴാമ്പൽ പോലെ

ഓർമ്മകളായ് മായുന്നു നീ

ഓർമ്മകളായ് മായുന്നു നീ

ഓ…. ഓഓ…. ഓ… ഓ… 

ഓ…. ഓ… ഓ… ഓ …

1 thought on “പൂവല്ലിക്കാവിൽ poovallikkaavil malayalam lyrics”

Leave a Comment