അലകടലിൻ alakadalin malayalam lyrics


 ഗാനം :അലകടലിൻ

ചിത്രം : ഡിസംബർ 

രചന : കൈതപ്രം

ആലാപനം : ഇഷാൻ ദേവ്, ജ്യോത്സ്ന രാധാകൃഷ്ണൻ

അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

അലകടലിൻ അലകളിൽ ഒഴുകിയ  സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

മധുരോദാരമായ് ഇളനീർ തെന്നലിൽ

തിരയും തീരവും പുളകം ചാർത്തുമീ നിമിഷം

അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

ഏകാന്ത മധുര യാമിനികളിൽ നീഹാര നിമിഷം

സിന്ദൂര തരളമാലിനികളിൽ സ്വർലോക നിമിഷം

സ്വരമർമരങ്ങളേ മൃദുഗാനമായ് വരൂ

നിറമാർന്ന ചന്ദ്രികേ നീഹാരമായ് വരൂ

സ്വർണ്ണ നൂപുരം ചാർത്തും ഓർമ്മയിൽ

നിൻ വിലാസനടയുടെ അമൃത നിമിഷം

അലകടലിൻ അലകളിൽ ഒഴുകിയ  സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

മധുരോദാരമായ് ഇളനീർ തെന്നലിൽ

തിരയും തീരവും പുളകം ചാർത്തുമീ നിമിഷം

അലകടലിൻ അലകളിൽ ഒഴുകിയ  സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

അലകടലിൻ അലകളിൽ ഒഴുകിയ 

നീ എന്റെ ഹൃദയ ചന്ദ്രികയിലെ താരാട്ടിൽ ഒഴുകി

നീ എന്റെ ലളിത മന്ദമീരേ മുകിൽ മാല തഴുകി

അനുരാഗമാണു നീ പ്രിയ ഗീതമാണു നീ

എൻ രാഗസന്ധ്യകൾ നിൻ സ്വന്തമാക്കി നീ

സ്വപ്ന മന്ദിരം തന്നിൽ വന്നു നീ

പൊൻ തരംഗ പദ ജതിയിൽ നടനമാടി

അലകടലിൻ അലകളിൽ ഒഴുകിയ  സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

മധുരോദാരമായ് ഇളനീർ തെന്നലിൽ

തിരയും തീരവും പുളകം ചാർത്തുമീ നിമിഷം

അലകടലിൻ അലകളിൽ ഒഴുകിയ  സുഖ നിമിഷം

പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം

Leave a Comment

”
GO