Junile nilamazhayil malayalam lyrics


Movie: nammal thammil
                      Music : m jayacahndran
Vocals :  Sujatha Mohan
Lyrics : Gireesh Puthenchery
Year: 2009
Director: viji thampy
 

Malayalam Lyrics

ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ

ഒരു ലോലമാം നറുതുള്ളിയായി (2)

നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം

(ജൂണിലെ)

പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ

മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ

പ്രണയം തുളുമ്പും ഓര്‍മ്മയില്‍

വെറുതെ തുറന്നു തന്നു നീ

നനഞ്ഞു നില്‍ക്കുമഴകേ

നീ എനിക്കു പുണരാന്‍ മാത്രം

(ജൂണിലെ)

നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ

നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ

ഇതളായി വിരിഞ്ഞ പൂവുകള്‍

ഹൃദയം കവര്‍ന്നു തന്നു നീ

ഒരുങ്ങി നില്‍ക്കുമഴകേ

നീയെനിക്കു നുകരാന്‍ മാത്രം

(ജൂണിലെ)

Leave a Comment