Kanpeeliyil lyrics


Movie: Sudharil Sudhan 
Music :Jaison J Nair
Vocals :  Sujatha Mohan
Lyrics : Vayalar Sarathchandra Varma
Year: 2009
Director: Jayaraj Vijay
 

Malayalam Lyrics

കൺ‌പീലിയിൽ കണ്ണീരുമായ്

കഥയറിയാതെ തളരുന്നൊരെന്നോമലേ

ഒന്നൊന്നുമേ തന്നീടുവാൻ വഴിയറിയാതെ

ഉരുകുന്നൊരീയമ്മ ഞാൻ

എരിഞ്ഞുവോ നിരാശയിൽ

കരിഞ്ഞുവോ കൊളുന്തു നീ

മറഞ്ഞു പോയീ വരണ്ട കാറ്റിൻ മലയിലെ മേഘമാലകൾ

കൊഴിഞ്ഞുവീണോ കുഴഞ്ഞമണ്ണിൽ

ഇലയിലെ മഞ്ഞുതുള്ളികൾ

വിരുന്നുകാരനായ് വരുന്നു പിന്നെയും

ചിറകരിയുന്ന വേനലോ വെറുതേ

മനസ്സിനുള്ളിലെ ചിതയുടെ മീതെയായ്

ഉറഞ്ഞുനിന്നു തുള്ളുവാൻ

കഴിഞ്ഞ കാലം കനിഞ്ഞു നൽകീ ഒരു പിടി നല്ല നാളുകൾ

പിരിഞ്ഞു മെല്ലെ തിരഞ്ഞ കണ്ണിൽ

മഷിയെഴുതുന്ന വേളകൾ

കൊഴിഞ്ഞു പോയൊരാ വസന്തവേളകൾ

തിരികെ വരുന്ന കാണുവാൻ തനിയേ

നിറഞ്ഞ കണ്ണുമായ് പിടയണ നെഞ്ചുമായ്

മയങ്ങി വീഴുമോർമ്മകൾ

Leave a Comment