MALAYALAM LYRICS COLLECTION DATABASE

Ennum Ormakal lyrics


Movie: Sudharil Sudhan 
Music :Jaison J Nair
Vocals :  Jaison J Nair
Lyrics : Inchakkad Balachandran
Year: 2009
Director: Jayaraj Vijay
 

Malayalam Lyrics

എന്നും ഓർമ്മകൾ വിങ്ങും നൊമ്പരം

നനവായ് പെയ്തിറങ്ങീ

കണ്ണീർചോലകൾ ഉതിരും നാളുകൾ

ഇനിയും നീളുന്നുവോ

മെയ്യും മനവും പൊള്ളിക്കരിയാൻ പകലിൻ തീയാട്ടം

എരിയും വേനലിൽ തണലിൽ സാന്ത്വനം ഇല്ലാതാകുന്നുവോ..

ഉണ്മ മാഞ്ഞ ബലിനിലം ഉള്ളിൽ കോമരങ്ങൾ

കാലം കോറിയ മുറിവുകൾ തീരാനൊമ്പരങ്ങൾ

കാണാക്കാറ്റിൻ നെഞ്ചിലെ പെണ്ണിൻ പായാരം

എങ്ങും ക്രൂരത ചോരച്ചാലുകൾ എന്റെ നാടിൻ വിധി

എന്നും മങ്ങുമീ സന്ധ്യകൾ നാളെ തെളിയുമോ പുലരിയായ്

മഴവിൽ പൂത്തിടും നാളെ തെളിയുമോ പുലരിയായ്

മഴവിൽ പൂത്തിടും താഴ്‌വാരം പൂന്തോപ്പായിടുമോ

എങ്ങും നിറഞ്ഞിടും

(എന്നും ഓർമ്മകൾ…..)

Leave a Comment