Movie: sudani from nigeria
Music : Rex vijayan
Vocals : neha nair, Rex vijayan
Lyrics : anwar ali
Year: 2018
Director: zakariya
Malayalam Lyrics
കിനാവു കൊണ്ടൊരു കളിമുറ്റം
വിദൂരമേതോ ദേശം…
ആ..കിനാവിലാർത്തിരമ്പുമോ നാളെ
ഒരു നല്ല ലോകം നമ്മൾക്കായ്..
നാളേ ..വരിഷകാലമായ് നാം
നിറയുമോ മനം…
പെരും കടൽ കടന്ന് കാറ്റാകുമോ..
വളരുമോ അതിരെഴാത്ത വയലിൽ
കതിരൊളികൾ പോൽ…
പകരുമോ പല ജലങ്ങൾ കലരും
കുളിരുറവ പോൽ നമ്മൾ തമ്മിൽ…
കുറ്റിരുട്ടത്ത് ചൂട്ടായ് മിന്നും താരപോൽ
വിണ്ടടരുന്ന മണ്ണിനിറ്റു മേഘം പോൽ…
കൂടെരിഞ്ഞ പക്ഷിക്ക് വിണ്ണിൻ ചില്ലപോൽ
തരുമോ കിനാവഭയം…(2)
കിനാവു കൊണ്ടൊരു കളിമുറ്റം
വിദൂരമേതോ ദേശം…
ആ..കിനാവിലാർത്തിരമ്പുമോ നാളെ
ഒരു നല്ല ലോകം നമ്മൾക്കായ്..
വളരുമോ അതിരെഴാത്ത വയലിൽ
കതിരൊളികൾ പോൽ…
പകരുമോ പല ജലങ്ങൾ കലരും
കുളിരുറവ പോൽ നമ്മൾ തമ്മിൽ…
ആ …ആ