Movie : Aanandam paramaanandam
Song : kanneer mazhakkaru
Music: Shaan Rahmaan
Lyrics: Manu Manjith
Singer: Meenakshi
കണ്ണീർ മഴക്കാറ്
മൂടും വാനിൽ
തിങ്കൾ വിളക്കിന്റെ
നാളം മാഞ്ഞു
നൂറോർമ്മ നോവോടെ
നീറും നേരം
ഉള്ളം തലോടാൻ
ചാരത്താരോ
മിഴിനീർ മൊഴികളിൽ
ഒഴിയാ പരിഭവം
കളിവാക്കാലേ ചൊല്ലുമ്പോൾ
കേൾക്കാനാരോ
അറിയാ വഴികളിൽ
തണലായ് ഇനിയുമെൻ
ചിരി വാടുമ്പോൾ നെഞ്ചോരം
ചേർക്കാനാരോ
കണ്ണീർ മഴക്കാറ്
മൂടും വാനിൽ
തിങ്കൾ വിളക്കിന്റെ
നാളം മാഞ്ഞു
നൂറോർമ്മ നോവോടെ
നീറും നേരം
ഉള്ളം തലോടാൻ
ചാരത്താരോ
മേഘം നമ്മെ നോക്കി
മഴവിൽക്കതകിലെ
ചില്ലു നീക്കി
മൗനം മെല്ലെ മെല്ലെ
നിറയേ കഥകളായി മാറിയില്ലേ
സൂര്യനായി എന്റെ നീലാവാനമേറി നീ
സ്നേഹമായി തൂവെയിൽ
വിരിച്ചു നിന്നു നീ
ജീവനും… ജീവനും
കൈവിരൽ കോർക്കവേ…
കണ്ണീർ മഴക്കാറ്
മൂടും വാനിൽ
തിങ്കൾ വിളക്കിന്റെ
നാളം മാഞ്ഞു
നൂറോർമ്മ നോവോടെ
നീറും നേരം
ഉള്ളം തലോടാൻ
ചാരത്താരോ
മിഴിനീർ മൊഴികളിൽ
ഒഴിയാ പരിഭവം
കളിവാക്കാലേ ചൊല്ലുമ്പോൾ
കേൾക്കാനാരോ
അറിയാ വഴികളിൽ
തണലായ് ഇനിയുമെൻ
ചിരി വാടുമ്പോൾ നെഞ്ചോരം
ചേർക്കാനാരോ