Movie | Dear vaappi |
Song | Pathunori vecha |
Music | Kailas |
Lyrics | Manu Manjith |
Singer | Sanah Moidutty |
പത്തു നൊറി വെച്ച
പട്ടു കസവിന്റെ
പുത്തനുടുപ്പോടെ
മഞ്ഞു പൊഴിയണ
കുഞ്ഞു മനസ്സിനെ തൊട്ടു വിളിച്ചാലോ
നീലാകാശത്താരാജാലം
നമ്മെ നോക്കുന്നു
വേനൽ നോവിൻ കണ്ണീർകാലം
പിന്നിൽ മായുന്നു
ചെറുചിരിയിൽ നാറുവെയിലായ്
കൂടെ ആരാരോ
മേൽ മേൽ ചിറകിലുയരും നേരങ്ങളിൽ
തൂ വെൺ മുകിലിനരുകെ
നീങ്ങുന്നു നാം
പണ്ടേ പണ്ടേ ഞാൻ
ഉള്ളിനുള്ളാലെ
കാറ്റിൽ പൂന്നീടും
സ്വപ്നം ചാരത്തായി
സ്നേഹം പൊന്നിൻ നൂലായി മാറി പൊന്നും ചേലെല്ലാം
നീലാകാശത്താരാജാലം
നമ്മെ നോക്കുന്നു
വേനൽ നോവിൻ കണ്ണീർകാലം
പിന്നിൽ മായുന്നു
ചെറുചിരിയിൽ നാറുവെയിലായ്
കൂടെ ആരാരോ
പൊൻ പൂ വിരിയുമാരിയ തീരങ്ങളിൽ
ഇനി നാം പുതിയ വഴികൾ തേടുന്നതോ
മായവർണ്ണങ്ങൾ വാരിച്ചുടീടും
ലോകം കൺ മുന്നിൽ
വാതിൽ നിൽകുന്നെ
കാണാദൂരം പോകാനായി
മോഹം തേരേകും
നീലാകാശത്താരാജാലം
നമ്മെ നോക്കുന്നു
വേനൽ നോവിൻ കണ്ണീർകാലം
പിന്നിൽ മായുന്നു
ചെറുചിരിയിൽ നാറുവെയിലായ്
കൂടെ ആരാരോ
പത്തു നൊറി വെച്ച
പട്ടു കസവിന്റെ
പുത്തനുടുപ്പോടെ
മഞ്ഞു പൊഴിയണ
കുഞ്ഞു മനസ്സിനെ തൊട്ടു വിളിച്ചാലോ
നീലാകാശത്താരാജാലം
നമ്മെ നോക്കുന്നു
വേനൽ നോവിൻ കണ്ണീർകാലം
പിന്നിൽ മായുന്നു
ചെറുചിരിയിൽ നാറുവെയിലായ്
കൂടെ ആരാരോ
കൂടെ ആരാരോ