Movie : Nalam Mura
Song : Aa … Oru Nottam Mathi
Music : Kailas
Lyrics : Sreejith Unnilkrishnan
Singer : Devika Babu
ആ… ഒരു നോട്ടം മതി
ഹൃദയം ഇനിയും മൂളിടുവാൻ
ആ… ഒരുചിരിമാത്രം മതി
ഹൃദയം ഇനിയും മൂടിടുവാൻ
ഹൃതുമൊഴി പൊഴിയും
നിന്നിൽ ഇതളാം അധരങ്ങൾ
പരിഭവമുകിലലയും മിഴിയാം ഗഗനങ്ങൾ
വേനലിൽ നനഞ്ഞീറനായി നിന്ന മേഖം
തൂവലും കുടഞ്ഞുള്ളിലായി വന്ന നാളിൽ
ആ… ഒരു നോട്ടം മതി
ഹൃദയം ഇനിയും മൂളിടുവാൻ
ആ… ഒരുചിരിമാത്രം മതി
ഹൃദയം …….
കുറുകും നേരം മധുമൊഴി മെനയും നിൻ
കിളിതൻ മനവും ചെറുകവിതകളെഴുതും
മലരിൻ മടിയിൽ മയങ്ങും മനമേ
മതിവരുകില്ലീന്നീ പകലും രാവും
ഉറവകൾ ഉണരും നിന്നിൽ ഇടവഴിയോരം
അതിലൊരു പരലായി ഉള്ളം പിടയും നേരത്തു
വേനലിൽ നനഞ്ഞിറനായി നിന്ന മേഖം
തൂവലും കുടഞ്ഞുള്ളിലായി വന്ന നാളിൽ
ആ… ഒരു നോട്ടം മതി
ഹൃദയം ഇനിയും മൂളിടുവാൻ
ആ… ഒരുചിരിമാത്രം മതി
ഹൃദയം ഇനിയും മൂടിടുവാൻ
ഹൃതുമൊഴി പൊഴിയും നിന്നിൽ
ഇതളാം അധരങ്ങൾ
പരിഭവമുകിലലയും മിഴിയാം ഗഗനങ്ങൾ
വേനലിൽ നനഞ്ഞിറനായി നിന്ന മേഖം
തൂവലും കുടഞ്ഞുള്ളിലായി വന്ന നാളിൽ