MALAYALAM LYRICS COLLECTION DATABASE

കണ്ണില്‍ പേടമാനിന്‍റെ പേടിപ്പമ്പരം | kannil pedamaaninte Lyrics

Musicശരത്ത്
Lyricistഒ എൻ വി കുറുപ്പ്
Singerജി വേണുഗോപാൽ, സുജാത മോഹൻ
Film/Albumപവിത്രം

കണ്ണില്‍ പേടമാനിന്‍റെ പേടിപ്പമ്പരം
നെഞ്ചില്‍ ഗൂഢമോഹങ്ങള്‍ കുറുകും മര്‍മ്മരം
റംപം പ റംപ പംപംപ റംപം പ റംപപം (2) 


കണ്ടാല്‍ നാണിച്ചു നില്‍പ്പാണ്
നാണം പൂവിന്‍റെ മുള്ളാണ്
തൊട്ടാല്‍ വാടുന്ന പൂവാണ്
നാടന്‍പാട്ടിന്‍റെ ചേലാണ്
താമരച്ചോലയില്‍ നീന്തിനീരാടുവാൻ
താളിയും ഇഞ്ചയും മൈനവും മഞ്ഞളും
കുഞ്ഞിപ്പെങ്ങള്‍ക്ക് നീരാട്ടിനിത്രേ വേണ്ടു…
(കണ്ണില്‍ പേടമാനിന്‍റെ…)

ഇല്ലത്തമ്മ വെള്ളിചെല്ലത്തില്‍ 
വെറ്റിലേം പാക്കുമായ്
ഇല്ലം വിട്ടു പോന്നു കൊല്ലത്തും 
കൊച്ചിയിലുമെത്തീല്ല (2)


നെറ്റിയില് ഭസ്മം പൂശി നില്‍ക്കണം
മുക്കൂറ്റിക്കമ്മല്‍ തോട ചാര്‍ത്തണം
കോടിയും നേര്യതും ചുറ്റണം
ഈ മുടി നാല്‍മുഴം നീളണം
പിന്നെപ്പെണ്ണിനെക്കാണാനൊരാനച്ചന്തം…
(കണ്ണില്‍ പേടമാനിന്‍റെ…)

രാവില്‍ നിന്‍ കിനാവില്‍ 
ഗിറ്റാര്‍ മീട്ടുന്നതാരവന്‍
പൂവില്‍ത്താണിറങ്ങും പൂങ്കാറ്റ്
പോല്‍ വന്ന കാമുകന്‍ (2)


കാണാതെ പിന്നില്‍ വന്നു നില്‍ക്കുമോ
കാതോരം കാതില്‍ പാട്ടു മൂളുമോ
നിന്‍ കൈകള്‍ മാറോട് ചേര്‍ക്കുമോ
നിന്‍മേനി പൂകൊണ്ടു മൂടുമോ
കള്ളിപ്പെണ്ണിന്നു നാണിച്ചു മിണ്ടാന്‍ മേല…
(കണ്ണില്‍ പേടമാനിന്‍റെ…)

Leave a Comment