ഇനിയും നിന്നോർമതൻ | Iniyum ninnorrmathan lyrics

ഇനിയും നിന്നോർമ്മതൻMusic: രവീന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: എന്റെ ഹൃദയത്തിന്റെ ഉടമഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍

വിരിയും മിഴിനീര്‍പ്പൂക്കളുമായ്

നിന്നന്ത്യനിദ്രാകുടീരം പൂകി

കുമ്പിട്ടു നില്പവളാരോ?

ഒരു സങ്കീര്‍ത്തനംപോലേ-ഒരു

ദു:ഖ സങ്കീര്‍ത്തനംപോലേ
പൊന്‍പറകൊണ്ടുനീ സ്നേഹമളന്നൂ

കണ്ണുനീരിറ്റിച്ചതേറ്റുവാങ്ങി

ധന്യയായ്ത്തീര്‍ന്നൊരാ കന്യകയെന്തിനായ്

ഇന്നും കാതോര്‍ത്തുകാത്തിരിപ്പൂ?

ഈ കല്ലറതന്‍ അഗാധതയില്‍-ഒരു

ഹൃത്തിന്‍ തുടിപ്പുകളുണ്ടോ?
മൃത്യുവിന്‍ കൊത്തേറ്റു നൂറായ് നുറുങ്ങും

ഹൃത്തടം വീണ്ടുമുയിര്ക്കുമെന്നോ?

ഏതോ നിഗൂഢമാം മൌനം വിഴുങ്ങിയ

നാദത്തിനുണ്ടാമോ മാറ്റൊലികള്‍?

ശത്രുവിന്‍ വെട്ടേറ്റുവീണവര്‍തന്‍-ചുടു

രക്തത്തില്‍ പൂക്കള്‍ വിടരും

Leave a Comment