Ithilumenathuparibhavam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    രാഗം ബിലഹരി    ഹിന്ദുസ്ഥാനി രാഗം അലാഹിയ ബിലാവൽ ,ദേശാക്ഷി  

 

ഇതിലുമെന്തുപരിഭാഗ്യ – മെ

വരുവതിനുയോഗമിനിമേല്‍

ക്ഷിതിയില്‍ ഞാനൊരുവള്‍ ധന്യാ

സുകൃതിസുതവതീകന്യാ

പരമിവര്‍ക്കിഹ സുകുമാരനിവനുടെ

പരിചരണമേ സുകൃതം

ഓ ജനനിനിന്‍ പദങ്ങള്‍തൊഴുന്നേ – നയി

ഭോ ജനകനില്‍ പദങ്ങള്‍ തൊഴുതേ – നയി

ഭോ വാദനിന്‍ പദതളിരിണ

ഭോ വാദനിന്‍ പദതളിര്‍ തൊഴുതേ –

നെന്നമ്മ അമ്മ അമ്മ

ഓ എന്നമ്മ അമ്മ അമ്മ

ഹാ ഹാ തങ്കമേ നിന്‍ മഞ്ജുളവചനം

കേട്ടിടുമ്പൊഴുതുണ്ടാം

നിസ്തൂലപരമാനന്ദേ മുങ്ങിത്തിരമറിയുന്നേന്‍

നിജഭുജബലജിതനിഖിലഭുവനതല

നിരുപമസുതയുത ഭാഗ്യനിധെ

ജയ ജയ തിരുവടി ദൈവമിവരുടെ

ഹിരണ്യലോകപതേ

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment