Paramapurusha ninn lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം രാഗമാലിക (കല്യാണി ,ഭൈരവി ,കേദാരഗൗള ,മോഹനം )  

 

1. (കല്യാണി)

പരമപുരുഷനില്‍ ഭജനസുഖപരമാനന്ദമെന്തോതാം

പറവതിന്നഹമറിവതില്ലൊന്നും

സുരവരനഗരസദൃശപരിലസ –

ഭരമനയിലരമമിതപരിജന

പരിചരണസുഖമോടു വാണിടൂ –

മരചനെന്തിതിന്‍ രുചിയറിഞ്ഞിടും

(പരമ)

2. (ഭൈരവി)

വെളുത്തപാല്‍ക്കടലിന്നലയിലുലഞ്ഞാടി –

പ്പുളയ്ക്കും പാമ്പിന്‍മെത്തപ്പുറത്തു പള്ളികൊണ്ടു്

കുളുര്‍ത്തമലര്‍മങ്കക്കുചത്തെപ്പുണരും നിന്‍

തളിര്‍തിരുമേനിയുള്‍ക്കളത്തില്‍ കണ്ടു കണ്ടു

(പരമ)

3. (കേദാരഗൗള)

കോടിസുര്യപ്രകാശം തേടിടും കിരീടവും

പാടീരതിലകശ്രീഫാലവും മന്ദഹാസ –

മോടിയും പീതാംബരധാടിയും ശംഖചക്ര –

മോടുതൃക്കരെഗദാപങ്കജങ്ങളും കണ്ടു്

(പരമ)

4. (മോഹനം)

എനിക്കു ജനകന്‍നീയെനിക്കു ജനനിനീ

എനിക്കു സോദരനും ബന്ധുവും നീയെ

എനിക്കു കണ്ണും നീയെ എനിക്കുമനവും നീയെ

എനിക്കു പ്രാണനും നീയെ എതിരില്ലാദൈവമേ

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment