സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: ബിലഹരി
Film/album: ദത്തുപുത്രൻസ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ-
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എന്‍ പ്രിയ കാമുകി
താമസിക്കും ഗ്രാമം
(സ്വര്‍ഗ്ഗത്തേക്കാള്‍..)
അവള്‍ കുളിക്കും – പുഴക്കടവില്‍
അല ഞൊറിയും – പൂങ്കാറ്റേ
അവള്‍ കുളിക്കും പുഴക്കടവില്‍
അല ഞൊറിയും പൂങ്കാറ്റേ
പുതിയൊരു ലജ്ജയില്‍ മുങ്ങിപ്പൊങ്ങും
പൂമെയ് കണ്ടിട്ടുണ്ടൊ – അവളുടെ
പൂമെയ് കണ്ടിട്ടുണ്ടൊ – അഹാ
കണ്ടിട്ടുണ്ടൊ
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ
(സ്വര്‍ഗ്ഗത്തേക്കാള്‍..)
അവള്‍ക്കുടുക്കാന്‍ – പുടവയുമായ്
അരികിലെത്തും – പൊന്‍വെയിലേ
അവള്‍ക്കുടുക്കാന്‍ പുടവയുമായ്
അരികിലെത്തും പൊന്‍വെയിലേ
അനുരാഗത്തിന്‍ മധുരം നിറയേ
ഹൃദയം കണ്ടിട്ടുണ്ടൊ – അവളുടെ
ഹൃദയം കണ്ടിട്ടുണ്ടൊ – അഹാ
കണ്ടിട്ടുണ്ടോ
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ
(സ്വര്‍ഗ്ഗത്തേക്കാള്‍..)
അവള്‍ക്കു നല്‍കാന്‍ – പൂക്കളുമായ്
അകലെനില്‍ക്കും – പൂക്കൈതേ
അവള്‍ക്കു നല്‍കാന്‍ പൂക്കളുമായ്
അകലെനില്‍ക്കും പൂക്കൈതേ
പുതിയൊരു ദാഹം പൂമ്പൊടി പൂശും
പുഞ്ചിരി കണ്ടിട്ടുണ്ടോ – അവളുടെ
പുഞ്ചിരി കണ്ടിട്ടുണ്ടോ – അഹാ
കണ്ടിട്ടുണ്ടോ
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ-
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എന്‍ പ്രിയ കാമുകി
താമസിക്കും ഗ്രാമം