tankanumpuramo lyrics

തങ്കനൂപുരമോMusic: ജോൺസൺ
Lyricist: സത്യൻ അന്തിക്കാട്
Singer: കെ ജെ യേശുദാസ്
Raaga: പഹാഡി
Film/album: തൂവൽക്കൊട്ടാരംതങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ

ഹൃദയവാതിലിൽ നീയുണർത്തിയ

സ്‌നേഹമർമ്മരമോ മൗനനൊമ്പരമായ്

തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ
നിഴലകന്നൊരു വീഥിയിൽ

മലരു കൊണ്ടൊരു മന്ദിരം

വെറുതെ ഞാനൊരുക്കി –

വെയിലിൽ വാടാതെ

മഴയിൽ നനയാതെ

കാത്തിരുന്നുവെങ്കിലും

മൃദുലമാമൊരു തെന്നലിൽ ആ

സ്വപ്‌നസൗധമുടഞ്ഞു പോയ് –
(തങ്കനൂപുരമോ)
തിരയടങ്ങിയ സാഗരം

കരയിലെഴുതിയ രേഖകൾ

തനിയെ മായുകയായ് –

മിഴികൾ നിറയാതെ

മൊഴികൾ ഇടറാതെ

യാത്ര ചൊല്ലിയെങ്കിലും

മൃദുലമാമൊരു തേങ്ങലിൽ ആ

സന്ധ്യ മെല്ലെയലിഞ്ഞു പോയ് –
(തങ്കനൂപുരമോ)

Leave a Comment