Music Lyricist Singer Film/album ഷാൻ റഹ്മാൻമനു മഞ്ജിത്ത്സച്ചിൻ വാര്യർആൻമരിയ കലിപ്പിലാണ്Tharamay – Aanmariya kalippilaanuതാരമായ്… തിങ്കളായ്…മിന്നിമിന്നി വന്ന മിന്നാമിന്നി
തൂവലായ്… പാറിടാം…
മെല്ലെ മെല്ലെ എന്നുമേ…
ഡാലിയാ… പൂക്കളിൽ…
പമ്മി വന്നുഴിഞ്ഞൊരീറൻ കാറ്റിൻ
പാട്ടിലും… പെയ്തുവോ…
നിന്റെ കുഞ്ഞു കൊഞ്ചലും…
നീ പൊഴിയണ മഴയുടെ നറുമൊഴിയോ…
അതു കുടുകുടെ വിരിയണ ചിരിമണിയോ…
മുകിലലയണ വഴികളിൽ
ഇതുവരെ പതുങ്ങിയ മാരിവില്ലതോ….
ചിങ്കാരീ… നീ കണ്ടുവോ…
ചെമ്മാനം… പന്തലായീ…
പുന്നാരേ… പൂക്കാലമേ…
താരാട്ടാൻ… തെന്നലില്ലേ…
നിന്നോമൽ ചെഞ്ചുണ്ടിലേ…
കിന്നാരം കേട്ടിടാനായ്…
പോന്നീടും കൂട്ടായിതാ…
പൊന്നോലും… വെണ്ണിലാവും…
കണ്ണുപൊത്തിക്കളിയിൽ…
കൂടെയെത്തും കിളിയും…
കാതിലെന്തോ മൂളിയില്ലേ…
കാര്യം പറയാമോ…
വാവലാടും കൊമ്പിൽ…
ഞാവലെല്ലാം പയ്യേ…
ചെന്നെടുക്കാൻ പേടിയുണ്ടോ…
അണ്ണാൻ ചങ്ങാതീ…
നീ കുരുമുളകിൽ, നല്ലെരിവരുളും…
കൈവിരുതുകളായ്, വന്നണയുകയോ…
പൂനിലാ തേരിലേ…
വാരിളം താളമായ്…
നേരമായ് നീയൊരുങ്ങിവാ..
ചിങ്കാരീ… നീ കണ്ടുവോ…
ചെമ്മാനം… പന്തലായീ…
പുന്നാരേ… പൂക്കാലമേ…
പൂക്കാലമേ…
നിന്നോമൽ ചെഞ്ചുണ്ടിലേ…
കിന്നാരം കേട്ടിടാനായ്…
പോന്നീടും കൂട്ടായിതാ…
പൊന്നോലും… വെണ്ണിലാവും…