കാർക്കൂന്തൽകെട്ടിലെന്തിനു | Kaarkoonthal kettilenthinu lyrics

Music: വി ദക്ഷിണാമൂർത്തി

Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ

Singer: കെ ജെ യേശുദാസ്

Raaga: ഖരഹരപ്രിയ

Film/album: ഉർവ്വശി ഭാരതി

കാർക്കൂന്തൽകെട്ടിലെന്തിനു
കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം – നിന്റെ

വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് – നിന്റെ

തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്

ചെമ്പരത്തിപ്പൂമൊട്ട്

കളമൊഴി നീ മൊഴിയുമ്പോൾ കുയിൽനാദം – നിന്റെ

കണ്ണാടിക്കവിളിൽ കാണാമെൻ രൂപം

കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചാൽ പൂനിലാവെട്ടം – നിന്റെ

നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിന്നു തേരോട്ടം

കണ്ണിന്നു തേരോട്ടം

കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം – നിന്റെ

വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം
മന്ദം മന്ദം നടക്കുമ്പോൾ അരയന്നച്ചന്തം – എൻ

മാരിവില്ലേ മായൊല്ലേ നീയെന്റെ സ്വന്തം

നെന്മേനി വാകപ്പൂവോ നിൻ മേനി

നീയാണെൻ സൗന്ദര്യ സാമ്രാജ്യറാണി – സാമ്രാജ്യറാണി
കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം – നിന്റെ

വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് – നിന്റെ

തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്

ചെമ്പരത്തിപ്പൂമൊട്ട്

കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം – നിന്റെ

വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

Urvasi Bharathi | Karkoonthal song

Leave a Comment