Movie | Antony |
Song | Chellakuruvikku |
Music | Jakes Bejoy |
Lyrics | Jyothish T Kassi |
Singer | Kapil Kapilan |
മിഴിയിലെ … കരുതലായ് …
മുകിലുപോൽ …. കാവലായ് ….
കുരുന്നിളം തൂവലേ നിനക്കായ് മാത്രമീ
ചിരിക്കൂടു കൂട്ടി ഞാൻ നിറവോടേ
കുറുമ്പിന്റെ കൂട്ടുമായ് വിരുന്നെത്തിയിന്നവൾ
മഴത്തുള്ളിപോലെന്നിൽ മിഴിവോടെ
ചെരാതുപോൾ കെടാതെ നീ നാളമാകണം
നിലാവിൽ;ഓ കിനക്വുകൾ നൂറു കാണണം
ഏതിരവും പകലും നീളേ
നീയിതുപോൽ അരികിൽ വേണം
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ …
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ …
താഴിട്ടതെല്ലാം താനേ തുറന്നീ പുലരിയിൽ ഉണരണം
നീരാഴമേതും നീഹാരമാകും ചിരികളിൽ തുടരണം
മാരിപെയ്ത രാവിൻ ചേലോടെ
പാതിനെയ്ത മോഹം കൂടേണം
മിഴികളിൽ നേർത്തൊരിളവെയിൽ ചേർത്തു
വഴികളിൽ നീയൊരുങ്ങേണം
ഒരു മഴപ്രാവ് ചിറകുമായ് വാനിൽ
ഉയരുക നീ …
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ …
ചെല്ലക്കുരുവിക്ക് ഒരല്ലിക്കുടിലുള്ളൊന്നിതാ
ചില്ലുവെയിൽത്തുമ്പിക്ക് മുല്ലമലർക്കൂടൊന്നിതാ …