Movie | Pazhanjan Pranayam |
Song | Snehaardramaay |
Music | Satish Raghunathan |
Lyrics | B.K. Harinarayanan |
Singer | Shahabaz Aman |
സ്നേഹാർദ്രമായ് തലോടും
പകലിന്റെ നാളമേ
ഓരോ ദളങ്ങളാകെ
പുലർമഞ്ഞു തൂകുമോ
ഒരുവാക്കിലോതിടാതെ
കടലായി മാറിയോ
ഇടനെഞ്ചിനാഴമാകെ
മഴ പെയ്തപോലെയോ
പ്രിയമെഴുമൊരാൾ അറിയുവാനായ്
പകരുകേ മധുരം
നിറയുമീ നിമിഷമാകെ
സ്നേഹമേകിടാം
സ്നേഹാർദ്രമായ് തലോടും
പകലിന്റെ നാളമേ
ഓരോ ദളങ്ങളാകെ
പുലർമഞ്ഞു തൂകുമോ
ഒരുവാക്കിലോതിടാതെ
കടലായി മാറിയോ
ഇടനെഞ്ചിനാഴമാകെ
മഴ പെയ്തപോലെയോ
പ്രിയമെഴുമൊരാൾ അറിയുവാനായ്
പകരുകേ മധുരം
നിറയുമീ നിമിഷമാകെ
സ്നേഹമേകിടാം
അരികേ മോഹമുകിലേ
ചിരിനൂല് തൂകിയോ
അലിവിൻ നേർത്തൊരിതളായ്
മിഴി നീട്ടിടുന്നുവോ
ഇഴ നേർത്തു നേർത്തു പോയൊരാ
വിമൂക കാലമേ
മൊഴിയോതി വീണ്ടുമാർദ്രമായ്
മനം തൊടുന്നുവോ
ഒരു നിനവിൻ ചിറകിലായ്
പറന്നു ഞാനിതാ
പ്രിയമെഴുമൊരാൾ അറിയുവാനായ്
പകരുകേ മധുരം
നിറയുമീ നിമിഷമാകെ
സ്നേഹമേകിടാം
പ്രിയമെഴുമൊരാൾ അറിയുവാനായ്
പകരുകേ മധുരം
നിറയുമീ നിമിഷമാകെ
സ്നേഹമേകിടാം