കറുകവയൽ കുരുവി karukavayal kuruvi malayalam lyrics

 ഗാനം : കറുകവയൽ കുരുവി 

ചിത്രം : ധ്രുവം 

രചന : ഷിബു ചക്രവർത്തി 

ആലാപനം : ചിത്ര 

തളിർവെറ്റിലയുണ്ടോ ……വരദക്ഷിണ വയ്ക്കാൻ 

കറുകവയൽ കുരുവി…മുറിവാലൻ കുരുവി…

കതിരാടും വയലിൻ , ചെറുകാവൽക്കാരി…

തളിർവെറ്റിലയുണ്ടോ… വരദക്ഷിണ വയ്ക്കാൻ… 

തളിർവെറ്റിലയുണ്ടോ… വരദക്ഷിണ വയ്ക്കാൻ…

ഓ ഓ ഓ ഓ ഓ ഓ ഓ 

കറുകവയൽ കുരുവി…മുറിവാലൻ കുരുവി…

കതിരാടും വയലിൻ , ചെറുകാവൽക്കാരി…

നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരുകഥ നിറയുകയായ് …

ഒരുപിടിയവിലിൻ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു ….

നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരുകഥ നിറയുകയായ് …

ഒരുപിടിയവിലിൻ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു ….

പറയാ…തറിഞ്ഞവർ പരിഭവം പറഞ്ഞു..

ഓ….കറുകവയൽ കുരുവി…മുറിവാലൻ കുരുവി…

കതിരാടും വയലിൻ , ചെറുകാവൽക്കാരി…

പുതുപുലരൊളിയെൻ തിരുനെറ്റിക്കൊരു തൊടുകുറി അണിയിക്കും 

ഇളമാംതളിരിൻ നറുപുഞ്ചിരിയിൽ കതിര്മണ്ഡപമൊരുങ്ങും 

പുതുപുലരൊളിയെൻ തിരുനെറ്റിക്കൊരു തൊടുകുറി അണിയിക്കും 

ഇളമാംതളിരിൻ നറുപുഞ്ചിരിയിൽ കതിര്മണ്ഡപമൊരുങ്ങും 

ഇവനെൻ പ്രാണനിൽ പരിമളം നിറയ്ക്കും ……

കറുകവയൽ കുരുവി…മുറിവാലൻ കുരുവി…

കതിരാടും വയലിൻ , ചെറുകാവൽക്കാരി…

തളിർവെറ്റിലയുണ്ടോ… വരദക്ഷിണ വയ്ക്കാൻ… 

തളിർവെറ്റിലയുണ്ടോ… വരദക്ഷിണ വയ്ക്കാൻ…

ഓ ഓ ഓ ഓ ഓ ഓ ഓ 

കറുകവയൽ കുരുവി…മുറിവാലൻ കുരുവി…

കതിരാടും വയലിൻ , ചെറുകാവൽക്കാരി…

Leave a Comment