തിങ്കളേ പൂ തിങ്കളേ thinkale poo thinkale malayalam lyrics

 

ഗാനം : തിങ്കളേ പൂ തിങ്കളേ 

ചിത്രം : കല്യാണരാമൻ 

ആലാപനം : എം ജി ശ്രീകുമാർ , അഫ്സൽ 

തിങ്കളേ പൂ തിങ്കളേ.. ഇനി ഒളികൺ എറിയരുതേ…

ഇവൾക്കൊരുവൻ കിഴക്കുദിച്ചേ….(ഹമ്മിങ് )

ഇവൾക്കൊരുവൻ കിഴക്കുദിച്ചെ ഇന്ന് താലിപ്പീലിപൊന്നും കെട്ടി 

മുത്തഴക് മണിച്ചെറുക്കൻ

തിങ്കളേ പൂ തിങ്കളേ.. ഇനി ഒളികൺ എറിയരുതേ… ഹേ കരിമുകിലിൻ ജനലഴിയിൽ ഈ കൺമണിയെ നോക്കരുതേ 

ഇന്നതിന്നാർക്ക്  ചേരേണമെന്നത് വിധിയുടെ വിളയാട്ടം 

പൊന്മണിയെ വീടിന് മണിക്കുയിലെ പാടേണം പാടാതെ നീ 

പുന്നാര ചെപ്പിൽ താലോലപ്പൊൻ മുത്തായ്‌ ദൈവം തന്ന പൊരുളാണ് നീ …കരിമിഴിയെഴുതിയൊരഴകല്ലേ…….ആ ആ 

ഇത് വരെ ഉരുകിയ മനമല്ലേ….

ഇനി ജന്മം നിറയെ സ്വപ്നം വിടരും ,

സ്വപ്നം നിറയെ പൂക്കൾ വിടരും,

ഒത്തിരിയൊത്തിരി രാക്കനവെത്തും, 

ചിത്രപതംഗ ചിറകടിയെത്തും

സ്വരതരളം മധുരതരം മദകര സുഖമയ രസഭര സിരകളിലലിവൊഴുകി……………………നിൻ ചിരിയിൽ സ്നേഹ തിരിതെളിയും, 

സ്വപ്‌നങ്ങൾ പൊന്നായ് വരും …

പൂമുറ്റത്തെന്നും തിരുനാമപ്പൂക്കണിയാകും ,

തുളസ്സീക്കതിരാണു നീ …മനസ്സിലിന്നൊഴിയാത്ത നിധിയില്ലേ…….ആ ആ 

മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ..ഒന്നാണൊന്നെ രാഗം പുല്ലാംകുഴലിൽ ഒന്നേ താളം താളതുടിയിൽ

കണ്ണിയിളംകുളിരുള്ളിലൊതുക്കി ,വർണ്ണമണിത്തിര നീന്തിയിറങ്ങി 

നിറമഴയായ്  തഴുകിവരു കലയുടെ നിറപറ ചൊരിയുമൊരനുപമ ലഹരികളേ…………………………..തിങ്കളേ പൂ തിങ്കളേ.. ഇനി ഒളികൺ എറിയരുതേ…

ഇവൾക്കൊരുവൻ കിഴക്കുദിച്ചെ ഇന്ന് താലിപ്പീലിപൊന്നും കെട്ടി 

മുത്തഴക് മണിച്ചെറുക്കൻ

തിങ്കളേ പൂ തിങ്കളേ.. ഇനി ഒളികൺ എറിയരുതേ… ഹായ് ഹായ് ഹായ് ഹായ് അക്കരെ അക്കരെ അക്കരെ വന്നൊരു മണവാളച്ചെക്കൻ

ഇക്കരെ ഇക്കരെ ഇക്കരെ വന്നൊരു മണവാട്ടിപ്പെണ്ണ്

അക്കരെ അക്കരെ അക്കരെ വന്നൊരു മണവാളച്ചെക്കൻ

ഇക്കരെ ഇക്കരെ ഇക്കരെ വന്നൊരു മണവാട്ടിപ്പെണ്ണ്

Leave a Comment