അങ്ങകലേ angakale malayalam lyrics

 

ഗാനം : അങ്ങകലേ 

ചിത്രം : സത്യം ശിവം സുന്ദരം 

രചന : കൈതപ്രം 

ആലാപനം : ശങ്കർ മഹാദേവൻ 

ആ……………..ആ……………………ആ…………..

അങ്ങകലേ….  എരിതീക്കടലിന്നക്കരെയക്കരെ

ദൈവമിരിപ്പൂ കാണാ കണ്ണുമാ……..യ്

ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ

നമ്മളിരിപ്പൂ കണ്ണീര്‍ കനവുമാ……യ്

പൊന്‍ പുലരി ഉണർന്നു ദൂരെ… മൂവന്തി ചുവന്നു ദൂരെ..

ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ..

ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ..

അങ്ങകലേ….  എരിതീക്കടലിന്നക്കരെയക്കരെ

ദൈവമിരിപ്പൂ കാണാ കണ്ണുമാ……..യ്

ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ

നമ്മളിരിപ്പൂ കണ്ണീര്‍ കനവുമാ……യ്

ആ……………………

ഈ സ്നേഹമരികത്ത് ചിരിതൂകി നില്‍ക്കുമ്പോള്‍

ആശ്രയമെന്തിനു വേറെ….

ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്‍

വീടെനിക്കെന്തിനു വേറെ….

കരകാണാ കായല്‍ നീന്താം

കതിര്‍ കാണാക്കിളിയായ് പാടാം

ഈ ലഹരിയില്‍ മുഴുകാം ആടാം..

ഒരു തീരം തേടി പോകാം

ഇതു വഴിയെ.. ഇനി വരുമോ..

പുതുപുത്തനുഷസ്സിന്‍ തേരൊളി..

ഒരു പുതു യുഗ സന്ധ്യാ ശംഖൊലി..

അങ്ങകലേ….  എരിതീക്കടലിന്നക്കരെയക്കരെ

ദൈവമിരിപ്പൂ കാണാ കണ്ണുമാ……..യ്

ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ

നമ്മളിരിപ്പൂ കണ്ണീര്‍ കനവുമാ……യ്

പധനിസരിഗാ  ഗാ ഗാ ഗാഗ ഗാഗാഗ

രിഗമരി സരിഗമപ ഗമപഗപമഗരി

മമഗഗരിരിസസ നീനീ ധനിസാ ധനിസാസ

ധനിരീരി ധനിഗാ…

ഗരിമാഗപമാഗരിമാഗരി

സരിനി ഗഗരിനിസനിരിസനിപധനിരീസാ…

നീയിന്നാക്കടലോളം കനിവുമായ് നില്‍ക്കുമ്പോള്‍

പൂങ്കനവെന്തിനു വേറെ…

ഏകാന്തത സൂര്യനായ് നീ മുന്നിൽ ഉള്ളപ്പോള്‍

കൈവിളക്കെന്തിനു വേറെ…

ഈ തിരയുടെ തുടിയില്‍ താളം..

ഈതന്ത്രിയിലേതോ രാഗം…

ഈ പുല്ലാങ്കുഴലില്‍ പോലും..

ഒരു മാനസയമുനാ രാഗം…

സാഗരമേ… സാന്ത്വനമേ……..

ഇനിയെന്നാണെങ്ങാ സംഗ്രമം…

ഇനിയെന്നാണെങ്ങാ സംഗമം…

അങ്ങകലേ….  എരിതീക്കടലിന്നക്കരെയക്കരെ

ദൈവമിരിപ്പൂ കാണാ കണ്ണുമാ……..യ്

ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ

നമ്മളിരിപ്പൂ കണ്ണീര്‍ കനവുമാ……യ്

പൊന്‍ പുലരി ഉണർന്നു ദൂരെ… മൂവന്തി ചുവന്നു ദൂരെ..

ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ..

ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ..

Leave a Comment