MALAYALAM LYRICS COLLECTION DATABASE

കുന്നിമണി കണ്ണഴകി kunnimani kannazhaki malayalam lyrics

 

ഗാനം :കുന്നിമണി കണ്ണഴകി

ചിത്രം : പ്രിയം

രചന : എസ് രമേശൻ നായർ  

ആലാപനം : കെ ജെ യേശുദാസ് ,കെ എസ് ചിത്ര 

കുന്നിമണി കണ്ണഴകി പനിനീര്‍ പാടം കതിരണിയാന്‍

ഇതിലേ പോരുമോ

ഇതിലേ പോരുമോ

പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായ്

ഒരു നാള്‍ ഞാന്‍ വരും

ഒരു നാള്‍ ഞാന്‍ വരും…..

നറുവെണ്ണിലാ മണിത്തൂവല്‍

കുടമുല്ല പൂത്തൊരീ നാളില്‍

എഴുതിയ നിറങ്ങളേ…

കുന്നിമണി കണ്ണഴകി പനിനീര്‍ പാടം കതിരണിയാന്‍

ഇതിലേ പോരുമോ

ഇതിലേ പോരുമോ

ലല ലാലാ ലാലാലാ ലാലാലാ ലാലാലാ… ആ.ആ.ആ

തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍

നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ

പാ……ലപ്പൂവീട്ടില്‍ പുതുപാ…..ല്‍വള്ളി കൂട്ടില്‍

പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ

വിളിക്കാതെ വന്നൂ…….. വിളക്കായ് നിന്നൂ

നിനക്കെന്റെ രാഗം….. സ്വരചിന്തു തന്നൂ…..

ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ

കുന്നിമണി കണ്ണഴകിൽ പനിനീര്‍ പാടം കതിരണിയാന്‍

ഇതിലേ പോരുമോ

ഒരു നാള്‍ ഞാന്‍ വരും

ലലല ലലലാ….

ലലല ലാ 

ലലല ലാ 

ലലല ലാ 

ലലല ലാ 

കാ…..യല്‍ കുളിരോളം കഥ പാ….ടിത്തരുവോളം

കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ

കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം

ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ………

ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം

തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം

തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം

കുന്നിമണി കണ്ണഴകി പനിനീര്‍ പാടം കതിരണിയാന്‍

ഇതിലേ പോരുമോ

ഇതിലേ പോരുമോ

പൊന്നിതളേ നിന്നരികില്‍ കനകം മുത്തും കുളിരലയായ്

ഒരു നാള്‍ ഞാന്‍ വരും

ഒരു നാള്‍ ഞാന്‍ വരും…..

നറുവെണ്ണിലാ മണിത്തൂവല്‍

കുടമുല്ല പൂത്തൊരീ നാളില്‍

എഴുതിയ നിറങ്ങളേ…

Leave a Comment