MALAYALAM LYRICS COLLECTION DATABASE

പ്രണയഗോപുര pranayagopura malayalam lyrics

 

ഗാനം : പ്രണയഗോപുര

ചിത്രം : അപരിചിതൻ 

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം :ശ്രീനിവാസ് , സുജാത മോഹൻ 

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ

ചടുല ചന്ദനഗന്ധമറിഞ്ഞു..

നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ

ചടുല ചന്ദനഗന്ധമറിഞ്ഞു.. 

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

അകിലു പുകയും ദേവയാമമായ് 

മനസ്സു മുറുകും മന്ത്ര യാമമായ് 

അകിലു പുകയും ദേവയാമമായ് 

മനസ്സു മുറുകും മന്ത്ര യാമമായ് 

തരള മൊഴിയവളെ നെഞ്ചിലെ

താരലിപിയായിമാറ്റി ശ്വാസം ഒരു വാസം

മനസ്സരുവിയരികെയൊഴുകിയൊഴുകി വരികയോ

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു 

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു 

മിഴികളെരിയും ദീപനാളമായ് 

അധരമുരുകും വെണ്ണ പോലെയായ് 

മിഴികളെരിയും ദീപനാളമായ് 

അധരമുരുകും വെണ്ണ പോലെയായ് 

പ്രണയമഴയവളെ നാഭിയില്‍..

മാരലതയായ്  മാറ്റി ,ജന്മം ഒരു മൗനം

നിറമണിയുമിതിലെയൊഴുകിയൊഴുകി വരികയോ

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ

ചടുല ചന്ദനഗന്ധമറിഞ്ഞു..

നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ

ചടുല ചന്ദനഗന്ധമറിഞ്ഞു..

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

പ്രണയഗോപുര വാതിലടഞ്ഞു

ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു

Leave a Comment