മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ manthrikkochamma varunnunde malayalam lyrics

 

ഗാനം : മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

ചിത്രം : ഗോഡ് ഫാദർ

രചന : ബിച്ചു തിരുമല 

ആലാപനം : കെ ജി മാർക്കോസ്, ജോളി എബ്രഹാം, കോറസ് 

ആർപ്പോ ഇർ റോ

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

ആർപ്പോ ഇർ റോ

കൈകൊട്ടിപ്പാടാം  വരവേറ്റീടാം 

വരവെതിരേറ്റീടാം

ആചാരക്കതിന മുഴക്കീടാം 

തപ്പോ തിപ്പോ

കല്യാണം കൂടാൻ കഴിയാത്തവരേ 

കഥയറിയാത്തവരെ

ആഭ്യന്തരമന്ത്രിണിയാണേ 

ആഡംബരമൊത്തിരി വേണേ

ആഭ്യന്തരമന്ത്രിണിയാണേ 

ആഡംബരമൊത്തിരി വേണേ

ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും 

കാവല്‍പ്പട്ടാളം അമ്പംമ്പംമ്പംമ്പംമ്പംമ്പംമ്പം 

 

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

ആർപ്പോ ഇർ റോ

കൈകൊട്ടിപ്പാടാം  വരവേറ്റീടാം 

വരവെതിരേറ്റീടാം

പോയേലും വേഗത്തിൽ വന്നേ

വന്നേറും നേരത്തിൽ പൊന്നേ

പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ

വക്കീലന്മാരല്ലേ ഞങ്ങൾ

വക്കാലത്തേകൂല്ലേ പിന്നെ

അച്ചാരം തന്നാപ്പോരേ വാദിക്കൂലേ

പോയേലും വേഗത്തിൽ വന്നേ

വന്നേറും നേരത്തിൽ പൊന്നേ

പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ

വക്കീലന്മാരല്ലേ ഞങ്ങൾ

വക്കാലത്തേകൂല്ലേ പിന്നെ

അച്ചാരം തന്നാപ്പോരേ വാദിക്കൂലേ

ജാതകദോഷം പിന്നെ കോടതി വേഷം

ജാംചക്കര ജാംചക്കര..ജാംചക്കര.. ജാം

ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ

ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്

അയ്യയ്യയ്യയ്യയ്യയ്യയ്യോ  

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

ഒണ്ടേ ഒണ്ടേ

കൈകൊട്ടിപ്പാടാം വരവേറ്റീടാം 

വരവെതിരേറ്റീടാം

മൂക്കോളം മുങ്ങുമ്പോ അയ്യോ

മൂന്നാളോ നാലാളോ പാവം

മൂക്കിന്മേൽ കോപം വന്നാൽ അയ്യോ പാവം

നാലാന കൊമ്പന്മാർ വീട്ടിൽ

മേലാളന്മാരല്ലേ നാട്ടിൽ

മാനക്കേടുണ്ടായാലും നാണം വേണ്ടേ

മൂക്കോളം മുങ്ങുമ്പോ അയ്യോ

മൂന്നാളോ നാലാളോ പാവം

മൂക്കിന്മേൽ കോപം വന്നാൽ അയ്യോ പാവം

നാലാന കൊമ്പന്മാർ വീട്ടിൽ

മേലാളന്മാരല്ലേ നാട്ടിൽ

മാനക്കേടുണ്ടായാലും നാണം വേണ്ടേ 

കൊതിച്ചതെസ്കോർട്ട്  പക്ഷേ

വിധിച്ചതീ കോർട്ട് 

ജാംചക്കര ജാംചക്കര..ജാംചക്കര.. ജാം

മന്ത്രി ചതിച്ചെങ്കിലാട്ടേ ഞങ്ങൾ

പൊറുപ്പിക്കാം പോട്ടെ

ആനപ്പാറെലച്ചമ്മക്കും കൊച്ചമ്മയ്ക്കും കണ്ണീർക്കല്യാണം

അച്ചച്ചച്ചച്ചച്ചച്ചച്ചച്ചച്ച

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

ആർപ്പോ ഇർ റോ

കൈകൊട്ടിപ്പാടാം  വരവേറ്റീടാം 

വരവെതിരേറ്റീടാം

ആചാരക്കതിന മുഴക്കീടാം 

തപ്പോ തിപ്പോ

കല്യാണം കൂടാൻ കഴിയാത്തവരേ 

കഥയറിയാത്തവരെ

ആഭ്യന്തരമന്ത്രിണിയാണേ 

ആഡംബരമൊത്തിരി വേണേ

ആഭ്യന്തരമന്ത്രിണിയാണേ 

ആഡംബരമൊത്തിരി വേണേ

ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും 

കാവല്‍പ്പട്ടാളം അമ്പംമ്പംമ്പംമ്പംമ്പംമ്പംമ്പം 

 

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ

ആർപ്പോ ഇർ റോ

കൈകൊട്ടിപ്പാടാം  വരവേറ്റീടാം 

വരവെതിരേറ്റീടാം

ആർപ്പോ 

ഇർ റോ

ആർപ്പോ ഇർ റോ

ആർപ്പോ ഇർ റോ

ആർപ്പോ ഇർ റോ

ആർപ്പോ ഇർ റോ

ആർപ്പോ ഇർ റോ

Leave a Comment