ഗാനം :തട്ടണ മുട്ടണ
ചിത്രം :ഇമ്മിണി നല്ലൊരാൾ
രചന: ഗിരീഷ് പുത്തഞ്ചേരി
ആലാപനം : അഫ്സൽ
തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി കുട്ടുമണി
പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി
പത്തരമാറ്റിലുരുക്കിയെടുത്തൊരു മുത്തുമണി
ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണി
വാവേ വാവാവാ വോ വാവേ വാവാവോ
വാവേ വാവാവാ വോ വാവേ വാവാവോ
അഡ ഡോക്ടറേ ലഡു തിന്നെട
എന്റെ വാവയ്ക്ക് വാവാവവം
തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി കുട്ടുമണി കുട്ടുമണി
പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി കുട്ടിമണി
ഹേ പത്തരമാറ്റിലുരുക്കിയെടുത്തൊരു മുത്തുമണി
ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണി
പട്ടം കെട്ടിപ്പറക്കാം കുട വട്ടം തട്ടിപ്പാടാം
ഇവളനുരാഗ പൂജാരിണി
ചുറ്റും ചുറ്റിപ്പായാം മണിമുറ്റത്തെങ്ങും മേയാം
ഇവളതിലോല മന്ദാകിനി
ചാർളീ ചാർളീ ചാപ്ലിൻ ഇത് ചാർളി ചാർളി ചാപ്ലിൻ
പട കൂട്ടടെ പല കൂട്ടരേ എന്റെ സീലിക്ക് സ്‌നേഹോത്സവം
തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി കുട്ടുമണി
പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി
പൊന്നും മുത്തും വാങ്ങാം പല കല്ലേം മാലേം വാങ്ങാം
ഇവളലിവാർന്ന കല്ലോലിനീ……..
ചാന്തും ചിന്തും വേണം ചെറു ചിന്ദൂരപ്പൂ വേണം
ഇവളൊരു നല്ല പ്രിയ കാമിനി
ചാർളീ ചാർളീ ചാപ്ലിൻ ഇത് ചാർളി ചാർളി ചാപ്ലിൻ
വഴി മാറടെ മഴ തോർന്നെടെ എന്റെ സീലിക്ക് സ്‌നേഹോത്സവം