തൂമഞ്ഞു വീണ വഴിയേ thoomanju veena vazhiye malayalam lyrics

 


ഗാനം : തൂമഞ്ഞു വീണ വഴിയേ

ചിത്രം : 18 ആം പടി 

രചന : ലോറൻസ് ഫെർണാണ്ടസ്,പ്രശാന്ത് പ്രഭാകർ

ആലാപനം : വിജയ് യേശുദാസ്

തൂമഞ്ഞു വീണ വഴിയേ..

വെൺതൂവൽ വീശുമഴകേ…

ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ 

കനവാർന്ന സ്നേഹമഴയായ്…

തൂമഞ്ഞു വീണ വഴിയേ..

വെൺതൂവൽ വീശുമഴകേ…

സാന്ധ്യമേഘം ചൂടി നിൽക്കും 

ദൂരെ ഷാരോൺ പ്രണയവനിയിൽ…

സാന്ധ്യമേഘം ചൂടി നിൽക്കും 

ദൂരെ ഷാരോൺ പ്രണയവനിയിൽ…

മാലാഖമാർ വരും വഴിത്താരയിൽ…

കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്…

മാലാഖമാർ വരും വഴിത്താരയിൽ…

കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ്…

മെല്ലെ മെല്ലെ എന്തോ ചൊല്ലും കാമനകൾ…

തൂമഞ്ഞു വീണ വഴിയേ..

വെൺതൂവൽ വീശുമഴകേ…

പിൻനിലാവിൽ ഹൃദയമരുവിൽ…

തളിരണിഞ്ഞു കനകലതകൾ…

പിൻനിലാവിൽ ഹൃദയമരുവിൽ…

തളിരണിഞ്ഞു കനകലതകൾ…

പ്രേമാമൃതം തരും ഇളം ചുണ്ടിൽ…

തേനൂറുമാ നറും പനീർ പുഞ്ചിരികൾ…

പ്രേമാമൃതം തരും ഇളം ചുണ്ടിൽ…

തേനൂറുമാ നറും പനീർ പുഞ്ചിരികൾ…

വരൂ പ്രിയേ ഉള്ളിൽ കൊഞ്ചും പൈങ്കിളിയായ്…

തൂമഞ്ഞു വീണ വഴിയേ..

വെൺതൂവൽ വീശുമഴകേ…

ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ 

കനവാർന്ന സ്നേഹമഴയായ്…

തൂമഞ്ഞു വീണ വഴിയേ..

വെൺതൂവൽ വീശുമഴകേ..

Leave a Comment