ശിവമല്ലിപ്പൂ പൊഴിക്കും sivamallippoo pozhikkum malayalam lyrics

 

ഗാനം : ശിവമല്ലിപ്പൂ പൊഴിക്കും 

ചിത്രം : വല്യേട്ടൻ

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ എസ് ചിത്ര

ശിവമല്ലിപ്പൂ പൊഴിക്കും മാർഗഴിക്കാറ്റേ

ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ

ശിവമല്ലിപ്പൂ പൊഴിക്കും മാർഗഴിക്കാറ്റേ

ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ

വനമുല്ലയ്ക്കും വാർത്തുമ്പിക്കും ഈ

മുത്തമിഴ്മുത്തുകൾ കൊത്തിയെടുക്കണ

തത്തകളെത്തണ പൊങ്കലിനിക്കുറി

ഇത്തിരിയിത്തിരി മരതക മഴ വേണം വേണം

ശിവമല്ലിപ്പൂ പൊഴിക്കും മാർഗഴിക്കാറ്റേ

ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ

പുഴയോരം വെയിൽ കായും പരൽമീനും ഈ ഞാനും

മഴനൂലിൽ മണ്ണിൽ നല്ലൊരൂഞ്ഞലിട്ടോളാം

മലയോരം കുടിൽ മേയും നറുമഞ്ഞും ഈ ഞാനും

ചെറുചോളപ്പൂക്കൾ കൊണ്ട് ചില്ലു മേഞ്ഞോളാം

ഈ വെണ്ണിലവിന്റെ വെളിച്ചത്തിൽ മിഴി

മിന്നിമിനുങ്ങി നടന്നോളാം

മഞ്ഞളരഞ്ഞ മുകിൽ ചെരുവിൽ ചെറു

കാറ്റു കണക്കു പറന്നോളാം

കുത്തു വിളക്കു കൊളുത്തിയ രാവിൻ 

കുമ്പിളിൽ അമ്പിളി പാലു കുറുക്കിയതാഴ്വരയിൽ

പൂമഴയായ് പുലർമഴയായ്

ശിവമല്ലിപ്പൂ പൊഴിക്കും മാർഗഴിക്കാറ്റേ

ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ

മുടിയെല്ലാം മെടയാനായ് ഒരു കോടി പൂ  വേണം

വള വേണം ചാന്തു വേണം ചേലയും വേണം

അണിയാരം ചാർത്താനായ് അരപ്പവൻ വേറെ വേണം

വിളയാടും ബൊമ്മ വേണം കൊച്ചു പാപ്പാത്തീ

ഈ കോവിലിലാവണിയുത്സവമായ് പല

കോലമയിൽക്കളി കുമ്മികളായ്

പടകു തുഴഞ്ഞീപ്പുഴ താണ്ടി പല

വേലകൾ വിരുതുകൾ കാണേണം

വെള്ളരി വെറ്റില വെച്ചു തൊഴാം തിരു 

മുമ്പിലെ മുന്തിരി ചന്ദന വെൺതരി മലരൊഴിയാം 

മനമുഴിയാം നിറമെറിയാം

ശിവമല്ലിപ്പൂ പൊഴിക്കും മാർഗഴിക്കാറ്റേ

ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ

വനമുല്ലയ്ക്കും വാർത്തുമ്പിക്കും ഈ

മുത്തമിഴ്മുത്തുകൾ കൊത്തിയെടുക്കണ

തത്തകളെത്തണ പൊങ്കലിനിക്കുറി

ഇത്തിരിയിത്തിരി മരതക മഴ വേണം വേണം

ശിവമല്ലിപ്പൂ പൊഴിക്കും മാർഗഴിക്കാറ്റേ

ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ

ശിവമല്ലിപ്പൂ പൊഴിക്കും മാർഗഴിക്കാറ്റേ

ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ

Leave a Comment