Music | രവീന്ദ്രൻ (Ravindran) |
Lyricist | കൈതപ്രം (Kaithapram) |
Singer | ജി വേണുഗോപാൽകൃഷ്ണചന്ദ്രൻ (G. Venugopal Krishnachandran) |
Film/album | ആനമുറ്റത്തെ ആങ്ങളമാർ (Aanumuttaathe Angalamaar) |
താലോലം പാടാന്‍ വാ കണ്ണാരക്കുയിലേ
പുന്നാരം ചൊല്ലാന്‍ വാ വായാടിക്കിളിയേ
പരദൂഷണമാണേലും പറയാനൊരു രസമാണേ
അതു കേട്ടാല്‍ മനമാകെക്കുളിരുന്നൊരു സുഖമുണ്ടല്ലോ
അയ്യോ പറയുമ്പം പറയുമ്പം കൊതിയുണ്ടേ
പിന്നെ കേള്‍ക്കുമ്പം കേള്‍ക്കുമ്പം പുകിലുണ്ടേ
താലോലം പാടാന്‍ വാ കണ്ണാരക്കുയിലേ
പുന്നാരം ചൊല്ലാന്‍ വാ വായാടിക്കിളിയേ
ഇവിടെയല്ലേ നമ്മളൊളിച്ചിരുന്ന്
പണ്ട് സൊറപറഞ്ഞിരുന്നൊരു പുഴക്കടവ്
ഇവിടെയല്ലേ നമ്മള്‍ മറഞ്ഞിരുന്ന്
മനം മയക്കണ കണികണ്ട കുളക്കടവ്
എന്നോ കണ്ടതെല്ലാം വന്നു വീണ്ടും ഓര്‍മ്മയില്‍
ഏതോ സ്വപ്നജാലം പൂത്തിറങ്ങി കാഴ്‌ചയില്‍
റംപപ്പപറപറപാ റംപപ്പപറപറപാ
താലോലം പാടാന്‍ വാ കണ്ണാരക്കുയിലേ
പുന്നാരം ചൊല്ലാന്‍ വാ വായാടിക്കിളിയേ
ഇവിടെയല്ലേ പണ്ട് പനമുകളില്‍
നമ്മളൊളിച്ചിരുന്നടിച്ചത് മധുരക്കള്ള്
ഇവിടെയല്ലേ അമ്മ കാത്തിരുന്ന്
പണ്ട് പുകവലി പിടിച്ചൊരു മരച്ചുവട്
എന്നോ കണ്ടതെല്ലാം വന്നു വീണ്ടും ഓര്‍മ്മയില്‍
ഏതോ സ്വപ്നജാലം പൂത്തിറങ്ങി കാഴ്‌ചയില്‍
റംപപ്പപറപറപാ റംപപ്പപറപറപാ
താലോലം പാടാന്‍ വാ കണ്ണാരക്കുയിലേ
പുന്നാരം ചൊല്ലാന്‍ വാ വായാടിക്കിളിയേ
പരദൂഷണമാണേലും പറയാനൊരു രസമാണേ
അതു കേട്ടാല്‍ മനമാകെക്കുളിരുന്നൊരു സുഖമുണ്ടല്ലോ
അയ്യോ പറയുമ്പം പറയുമ്പം കൊതിയുണ്ടേ
പിന്നെ കേള്‍ക്കുമ്പം കേള്‍ക്കുമ്പം പുകിലുണ്ടേ
താലോലം പാടാന്‍ വാ കണ്ണാരക്കുയിലേ
പുന്നാരം ചൊല്ലാന്‍ വാ വായാടിക്കിളിയേ