ബദറിലെ മുനീറായ് | Badharile Munnerayi lyrics

ആ …

ബദറിലെ മുനീറായ്
ഹുസ്നുമാല കോർത്തു ഞാൻ…
കരളേ … നിൻ പൊരുൾ തേടി
ഇരവും പകലുമലയും

സ്മരണതൻ പിറാവുകൾ
അസറുവിണ്ണിലാകെയും
നിറയേ … നിൻ ഇശൽ പാടി
ഇഹവും പരവും പടരും….

പൊരുളായിരമൊറ്റപ്പാട്ടിലൊ-
രിശലിൽ പാറണ് ശലഭം പോലെ
അലമാലകൾ അന്തംനിലാവു
കടലിന്മീതെ വിതയ്ക്കണ പോലേ
ഇലയായിരമിളകും കാറ്റതി –
ലിളകും കൊമ്പതിനിളകും മാമര
മെന്നും മൂളുമൊരൊറ്റപ്പാട്ടിലി-
രമ്പുമ്പോൽ പൊന്നേ

ഏനു പൊന്നാകും പുതുപെണ്ണാളേ
മനം തുളുമ്പീടും കെസു പാട്ടാണേ
നീയാകും കിനാവാണേ
പൊരുളൊറ്റപ്പാട്ടിലിമ്പംനിലാവി-
ലിളകും മരങ്ങളിൽ

ബദറിലെ മുനീറായ്
ഹുസ്നുമാല കോർത്തു ഞാൻ…
കരളേ … നിൻ പൊരുൾ തേടി
ഇരവും പകലുമലയും

സ്മരണതൻ പിറാവുകൾ
അസറുവിണ്ണിലാകെയും
നിറയേ … നിൻ ഇശൽ പാടി
ഇഹവും പരവും പടരും….

നിന്നേയും സ്വപ്നം കണ്ട്
ജിന്നിൻകൂട്ടിൽ നോവുന്നോവർക്കായ്
നീയെങ്ങുപോയെൻ
ജമാലേന്ന് കേഴുന്നോവർക്കായ്
എരിതീയിൽ വീണുരുകുന്നോവർക്കായ്
അകമലിഞ്ഞുറവാകും
നസമു പാടീ….
‘അഹം വിങ്ങിപ്പറകൊട്ടി-
യുറഞ്ഞുതുള്ളീ

നിൻ ഹൃദയപ്പൊൻ സുബർക്കത്തിൻ
ഹുസുനുൽജമാലാം
പ്രണയത്തീയിൽ വെണ്ണീറായോർ-
ക്കുടലേകും ഉയിരൂതും
കിസകളോതും…ഞാൻ.

പൊരുളായിരമൊറ്റപ്പാട്ടിലൊ-
രിശലിൽ പാറണ് ശലഭം പോലെ
അലമാലകൾ അന്തംനിലാവു
കടലിന്മീതെ വിതയ്ക്കണ പോലേ
ഇലയായിരമിളകും കാറ്റതി –
ലിളകും കൊമ്പതിനിളകും മാമര
മെന്നും മൂളുമൊരൊറ്റപ്പാട്ടിലി-
രമ്പുമ്പോൽ പൊന്നേ

ഏനു പൊന്നാകും പുതുപെണ്ണാളേ
മനം തുളുമ്പീടും കെസു പാട്ടാണേ
നീയാകും കിനാവാണേ
പൊരുളൊറ്റപ്പാട്ടിലിമ്പംനിലാവി-
ലിളകും മരങ്ങളിൽ

Leave a Comment